മുംബൈ: ബോളിവുഡ്  നടൻ സഞ്ജയ് ദത്ത് അർബുദ മുക്തനായി. മക്കളുടെ പിറന്നാൽ ദിനത്തിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം രോഗമുക്തിനേടിയ വിവരം പങ്കുവച്ചത്. ശക്തരായവരെ ദൈവം പരീക്ഷിക്കും. ഈ യുദ്ധത്തിൽ വിജയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സഞ്ജയ് ദത്ത് കുറിച്ചു. അർബുദ ചികിത്സ നടത്തിയ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് സഞ്ജയ് ദത്ത് അറിയിച്ചു. ഓഗസ്റ്റ് 12നാണ് സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചത്.