ഒരു പവർ പാക്കഡ് സിനിമയാണ് പത്താൻ എന്ന് നിശംസയം പറയാനാകും എന്നാണ് പോസ്റ്ററിന് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്.

ബോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പത്താൻ'. നാല് വർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ ബി​ഗ് സ്ക്രീനിൽ എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയറ്ററുകളിൽ ചിത്രം തീപാറിക്കും എന്ന് തന്നെയാണ് ടീസര്‍ ഉറപ്പുനൽകിയത്. പത്താൻ അടുത്തവർഷം ജനുവരി 25ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ‌. 

കയ്യിൽ തോക്കേന്തി നിൽക്കുന്ന ഷാരൂഖ് ഖാനെയും ദീപികയെയും ജോൺ എബ്രഹാമിനെയും പോസ്റ്ററിൽ കാണാം. ഒരു പവർ പാക്കഡ് സിനിമയാണ് പത്താൻ എന്ന് നിശംസയം പറയാനാകും എന്നാണ് പോസ്റ്ററിന് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്. തുടർ പരാജയങ്ങൾ നേരിടുന്ന ബോളിവുഡിന് വലിയൊരു മുതൽക്കൂട്ടാകും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ. 

Scroll to load tweet…

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പത്താന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തതും സിദ്ധാര്‍ഥ് ആണ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്.

ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. പഠാന്‍ കൂടാതെ ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നിവയാണ് ഷാരൂഖിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രോജക്റ്റുകള്‍.