വിജയ്‍യ്‍ക്കും തൃഷയ്‍ക്കും എതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് നടി സനം ഷെട്ടി രംഗത്ത്.
നടൻ വിജയ്‍ക്കെതിരെ ഭാര്യ സംഗീത വിവാഹ മോചനക്കേസ് ഫയല്‍ ചെയ്‍തിരിക്കുകയാണ്. ഒരു പ്രമുഖ നടിയുമായി വിജയ്‍യുടെ ബന്ധമാണ് വിവാഹ മോചനത്തില്‍ എത്തിച്ചത് എന്നാണ് സംഗീതയുടെ ഹര്‍ജിയില്‍ പറയുന്നത്. അതിനിടയില്‍ ഒരു ചടങ്ങില്‍ തൃഷയും വിജയ്‍യും ഒന്നിച്ചെത്തി. സംഭവത്തില്‍ വിജയ്‍യെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി സനം ഷെട്ടി.
വേണ്ട, ഇതൊരു ശരിയായ രീതിയല്ല, ഭാര്യയുടെ ദു:ഖം ഇങ്ങനെ അവഗണിക്കാനാവില്ല. ഒരുപാട് കാലത്തെ ആരാധിക എന്ന നിലയില്‍ ഈ സമയം ഇങ്ങനെ കാണുന്നത് വളരെ നിരാശാജനകമാണ് എന്നുമാണ് സനം ഷെട്ടി വിജയ്‍യുടെയും തൃഷയുടെയും വീഡിയോ പങ്കുവെച്ച് എഴുതിയിരിക്കുന്നത്. സനം ഷെട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
നിര്‍മാതാവ് കല്‍പ്പാത്തി എസ് സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണ് വിജയ്‍യും തൃഷയും ഒന്നിച്ചെത്തിയത്. ഒരേ തരത്തിലുള്ള വസ്‍ത്രങ്ങള്‍ ആയിരുന്നു താരങ്ങള്‍ ധരിച്ചത്. ഇരുവരും ഒരേ കാറിലാണ് എത്തിയതും. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഭ്യൂഹങ്ങള്‍ ശരിയാണെന്നും ഇരുവരും പ്രണയത്തിലാണെന്നുമാണ് വീഡിയോയ്‍ക്ക് കമന്റുകളായി ആരാധകര്‍ എഴുതുന്നത്. എന്നാല്‍ അടുത്ത സുഹൃത്തുക്കളാണ് ഇരുവരെന്നും പറയുന്നുവരും കുറവല്ല. അടുത്ത സുഹൃത്തുക്കള്‍ ഒന്നിച്ചെത്തിയാല്‍ എന്താണ് തെറ്റെന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്.
അതിനിടെ സംഗീത ഫയല്‍ ചെയ്‍ത ഹര്‍ജിയില്‍ ചെങ്കല്‍പേട്ട് കുടുംബ കോടതിയില്‍ ഏപ്രില്‍ 20ന് നേരിട്ട് ഹാജരാകാൻ വിജയ്‍യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് സജീവ രാഷ്‍ട്രീയത്തില്‍ ഇറങ്ങിയ സമയത്ത് ഇങ്ങനെ ഒരു വിവാദം അനാവശ്യമാണെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകരും വാദിക്കുന്നുണ്ട്. രാഷ്‍ട്രീയ എതിരാളികള്‍ ഇത് ആയുധകമാക്കുമെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ അനുയായികള്‍. വിഷയത്തില്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നതാണ് കൗതുകകരം. എന്തായാരിക്കും വിജയ് ഇക്കാര്യത്തില്‍ നിലപാടെടുക്കുക എന്ന് അറിയാൻ കാത്തിരിക്കുകയാണ് സിനിമാ ലോകവും രാഷ്‍ട്രീയവൃത്തങ്ങളും.
