വി ഡി സതീശൻ കാരണം വലിയൊരു രക്ഷയാണ് തങ്ങൾക്ക് കിട്ടിയത് എന്ന് ശൈത്യയുടെ അമ്മ.

ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശൈത്യ സന്തോഷ്. ഷോയിലെ ശൈത്യയുടെ അനുമോളുമായുള്ള സൗഹൃദവും പ്രശ്നങ്ങളും വഴക്കുകളും ഏറെ ചർച്ചകൾക്ക് അന്ന് വഴിയൊരുക്കിയിരുന്നു. ബിഗ്ബോസിനും മുൻപേ മറ്റൊരു ചാനൽ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തിയവരാണ് ശൈത്യയും അമ്മ ഷീന സന്തോഷും. കോമഡി സ്‌റ്റാർസ് എന്ന പരിപാടിയിലെ സ്കിറ്റുകളിലൂടെയും ശൈത്യയെ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. ഇപ്പോഴിതാ വിഡി സതീശൻ തങ്ങൾക്കു ചെയ്‍ത സഹായത്തെക്കുറിച്ച് വാചാലയായിരിക്കുകയാണ് ശൈത്യയുടെ അമ്മ.

Add Asianetnews as a Preferred SourcegooglePreferred

''ഞങ്ങൾ ഇപ്പോൾ സന്തോഷത്തോടെ ഇരിക്കുന്നതിനു കാരണം വിഡി സതീശൻ സാറാണ്. ഞങ്ങളുടെ ഒരു കാര്യത്തിൽ അദ്ദേഹമാണ് സഹായവുമായി എത്തിയത്. സാർ പ്രതിപക്ഷത്തിരുന്ന സമയത്ത് ഞങ്ങളുടെ ജീവിതത്തിൽ ഒരു പ്രശ്‍നം ഉണ്ടായി. ഞങ്ങളുടെ ഫാമിലിയുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്. ആ സമയത്ത് പിണറായി വിജയൻ സാറിന്റെയടുത്ത് ഒരപേക്ഷ കൊടുത്തിരുന്നു. പക്ഷേ, അവിടുന്നൊന്നും നമുക്ക് ഒരു നീതിയും കിട്ടിയില്ല. ആ സമയത്താണ് വിഡി സതീശൻ സാറിനെ ചെന്നുകണ്ടത്. ഒത്തിരി വിഷമത്തിലാണ് പോയത്. ചെന്നുകണ്ടപ്പോഴേ എന്റെ ഭർത്താവിനെ ചേർത്തുപിടിച്ച് നമുക്ക് ശരിയാക്കാം എന്നു പറ‍ഞ്ഞു. അവിടുത്തെ സ്റ്റാഫിനെ അപ്പോൾ തന്നെ കാര്യങ്ങൾ പറഞ്ഞേൽപിച്ചു. സാർ കാരണം വലിയൊരു രക്ഷയാണ് ഞങ്ങൾക്ക് കിട്ടിയത്. എന്താണ് കാര്യമെന്ന് ഞാൻ പറയുന്നില്ല. അതു ഞങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല'', ശൈത്യയുടെ അമ്മ പറഞ്ഞു.

ബിഗ് സ്‍ക്രീനിലും മുഖം കാണിച്ചിട്ടുണ്ട് ശൈത്യ സന്തോഷ്. വിനയന്‍ സി എസ് സംവിധാനം ചെയ്‍ത നിങ്ങള്‍ ക്യാമറ നിരീക്ഷമത്തിലാണ് എന്ന ചിത്രത്തിലൂടെയാണ് ശൈത്യ സന്തോഷ് നായികയാകുന്നത്. ജോ ആന്‍ഡ് ദി ബോയ്,കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലും ശൈത്യ സന്തോഷ് വേഷമിട്ടിട്ടുണ്ട്. ഇതിനെല്ലാം പുറമേ അക്കാദമിക് തലത്തിലും മിടുക്കിയായ ശൈത്യ നിലവിൽ അഭിഭാഷകയായി പ്രാക്റ്റീസ് ചെയ്യുന്നതിനിടെയാണ് ബിഗ് ബോസ് വീട്ടിലേക്കെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക