ചിത്രം പ്രഖ്യാപിച്ചു.
മലയാളത്തിന്റെ യുവ താരം ഷെയ്ൻ നിഗം തമിഴിലേക്ക്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. മദ്രാസ്ക്കാരൻ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് വാലി മോഹൻ ദാസ് ആണ്. ബി ജഗദീഷ് ആണ് നിർമ്മാണം. ചിത്രം പ്രഖ്യാപിച്ച് കൊണ്ടുള്ള രസകരമായ വീഡിയോയും അണിയറ പ്രവർത്തകർ പങ്കുവച്ചു. ഷെയ്നിന് ഒപ്പം നടന്‍ കലൈയരസനും ഉണ്ട്.
"മദ്രാസ്കാരൻ, എന്റെ ആദ്യ തമിഴ് സിനിമ. ഈ അവസരം ലഭിച്ചതിൽ അങ്ങേയറ്റം നന്ദിയുള്ളവനാണ് ഞാന്‍. നിങ്ങളുടെ പ്രാർത്ഥനകളും ആശംസകളും പ്രതീക്ഷിക്കുന്നു", എന്നാണ് തമിഴ് അരങ്ങേറ്റ സന്തോഷം പങ്കുവച്ച് ഷെയ്ന്‍ നിഗം കുറിച്ചത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് പുറത്തിറക്കിയത്.
ആര്‍ഡിഎക്സ് എന്ന ചിത്രമാണ് ഷെയ്ന്‍ നിഗത്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. നഹാസ് ഹിദായത്ത് ആയിരുന്നു സംവിധാനം. ആന്റണി വർഗീസ്, പെപ്പെ, നീരജ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയരുന്നു. 2023ലെ ഹിറ്റ് സിനിമകളില്‍ ഒന്നും നൂറ് കോടി ക്ലബ്ബില്‍ ഇടംനേടിയ സിനിമയുമാണ് ആര്‍ഡിഎക്സ്. സോഫിയ പോൾ നിർമിച്ച ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ഷബാസ് റഷീദും ആദർശ് സുകുമാരും ചേർന്നാണ്.
തമിഴിൽ കസറാൻ ഉണ്ണി മുകുന്ദൻ, വേറിട്ട പ്രകടനത്തിന് സൂരി, ഒപ്പം ശശി കുമാറും; വൻ അപ്ഡേറ്റ്
കേരള ബോക്സ് ഓഫീസിൽ വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രങ്ങളുടെ പട്ടികയിലും ആർഡിഎക്സ് ഇടംപിടിച്ചിരുന്നു. ഇരുപത്ത് നാല് ദിവസം കൊണ്ടായിരുന്നു ഈ നേട്ടം. കെജിഎഫ് 2(11 ദിവസം), 2018 (13 ദിവസം), ബാഹുബലി 2(15 ദിവസം) , ജയിലർ (16 ദിവസം) , ലൂസിഫർ (17 ദിവസം) പുലിമുരുകൻ (21 ദിവസം) എന്നിങ്ങനെയാണ് ആർഡിഎക്സിന് മുന്നിലുള്ള മറ്റ് ചിത്രങ്ങൾ.
