കൊച്ചി: ഓണപരിപാടിക്ക് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തെക്കുറിച്ച് നടക്കുന്ന വ്യാപക ട്രോളുകള്‍ക്ക് മറുപടിയുമായി നടന്‍ ഷെയ്ന്‍ നിഗം. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ നിഗത്തിന്‍റെ ട്രോളന്മാര്‍ക്കുള്ള മറുപടി. 

ഷെയ്ന്‍ എന്ന വ്യക്തിയെ മാത്രമാണ് നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. അതിലപ്പുറത്തേക്കുള്ളതിനെ ഒന്നും ചെയ്യാന്‍ കഴിയില്ല. ട്രോളുകളൊക്കെ തമാശയാണ് അവര്‍ ആസ്വദിക്കട്ടെയെന്ന് ഷെയ്ന്‍ പറഞ്ഞു. എനിക്കതില്‍ സന്തോഷം മാത്രമാണുള്ളത്. 

ആ അഭിമുഖത്തില്‍ താന്‍ പറയാന്‍ ശ്രമിച്ച കാര്യം ഉള്‍ക്കൊണ്ട നിരവധിപ്പേരുണ്ട്. ഒരു പക്ഷം ചേര്‍ന്നുള്ള പൊളിറ്റിക്സ് അല്ല താന്‍ പറയാന്‍ ശ്രമിച്ചത്. എല്ലാവരും സ്നേഹത്തോടെ ജീവിക്കണമെന്നാണ് താന്‍ പറഞ്ഞത്. 

ഓരോ നിമിഷവും ആസ്വദിക്കാന്‍ സാധിക്കണം. ഇന്ന് ജീവിച്ചൂടെ? നീലച്ചടയനോ കഞ്ചാവോ ഉപയോഗിക്കുന്നവര്‍ ഇതുപോലെ പറയുന്നത് താന്‍ കണ്ടിട്ടില്ല. അതൊന്നുമല്ല സ്നേഹമാണ് എല്ലാത്തിനും വലുതെന്നും ഷെയ്ന്‍ നിഗം ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.