Asianet News MalayalamAsianet News Malayalam

വധശിക്ഷയിൽ കുറഞ്ഞൊന്നും ആ നീചൻ അർഹിച്ചിരുന്നില്ല: രോഷത്തോടെ ഷെയ്ൻ നി​ഗം

നിരവധി പേര്‍ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തി.

actor shane nigam talk about aluva five year old girl rape murder case verdict nrn
Author
First Published Nov 14, 2023, 3:37 PM IST

ലുവയിൽ അഞ്ച് വയസുകാരിയെ അതിക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന് ശിക്ഷ വിധിച്ചിരിക്കുകയാണ്. കേരളക്കര ഒന്നാകെ ആവശ്യപ്പെട്ട അല്ലെങ്കിൽ ആ​ഗ്രഹിച്ച വധശിക്ഷ ആണ് പ്രതിയ്ക്ക് ലഭിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേര്‍ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തി. ഇക്കൂട്ടത്തിൽ നടൻ ഷെയ്ൻ നി​ഗം കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

"വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല", എന്നാണ് ഷെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. സംഭവത്തിൽ ഷെയ്നിനുള്ള രോഷം എത്രത്തോളം ആണെന്ന് ഈ പോസ്റ്റിൽ നിന്നും തന്നെ വ്യക്തമാണ്. ഷെയ്നിന്റെ പ്രതികരണത്തിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രം​ഗത്തെത്തിയത്. 

"നിങ്ങൾ ജനങ്ങളുടെ ശബ്ദം ഉയർത്തുകയാണ്, സത്യം, വിധി നടപ്പാക്കി കഴിഞ്ഞാല്‍ ആണ് സന്തോഷിക്കാന്‍ പറ്റുക, തീർച്ചയായും......വധശിക്ഷ മറ്റേതെങ്കിലും ശിക്ഷ നൽകിയിരുന്നുവെങ്കിൽ നിരാശ തരുന്നതായിരുന്നു. ഈ വിധി അങ്ങേയറ്റം സന്തോഷം നൽകുന്ന വിധി തന്നെ കുറ്റവാളികൾക്ക് ഇതൊരു പാഠമാവട്ടെ നിയമപാലകരെയും കോടതിയെയും നമുക്ക് അഭിനന്ദിക്കാം, നടപ്പിലാക്കുന്ന അന്ന് മാത്രം ഈ വിധിയിൽ ആഹ്ലാദം പ്രകടിപ്പിക്കും ..കാരണം ഒന്നുമാവാതെ പോയ അനേകം വിധികൾ നമുക്ക് മുമ്പിലുണ്ട്, ഈ ശിശുദിനത്തിൽ ഇതിലും നല്ല വാർത്തയില്ല, കുഞ്ഞു ദിനത്തിലെ വലിയ നീതി", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'അസുഖ വേദനയേക്കാൾ എത്രയോ അപ്പുറമാണ് ചിലരുടെ എൻ്റെ മരണം കാത്തുള്ള നിൽപുകൾ..'

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു ഏവരും കാത്തിരുന്ന ആലുവ കേസ് വിധി വന്നത്. അഞ്ച് ജീവപര്യന്തവും 49വര്‍ഷം തടവും ഏഴു ലക്ഷം പിഴയും ആണ് പ്രതിക്ക് ലഭിച്ചിരിക്കുന്ന ശിക്ഷ. ജൂലായ് 29നാണ് കേരളക്കരയെ ഒന്നാകെ ഞെട്ടലിലാഴ്ത്തിയ കൊലപാതകം നടന്നത്. മൂന്ന് മാസത്തിനുള്ളില്‍ പ്രതിക്ക് ശിക്ഷ വാങ്ങി നല്‍കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios