Asianet News MalayalamAsianet News Malayalam

നാലാമത്തെ സംവിധാന സംരംഭവുമായി ശങ്കര്‍; ഇക്കുറി ഹൊറര്‍ ചിത്രം, 'എറിക്' തുടങ്ങി

തെന്നിന്ത്യൻ താരം ഗീതിക തിവാരി, ഹേമന്ത് മേനോൻ തുടങ്ങിയവര്‍

actor shankar to direct his fourth film eric horror thriller genre starts rolling nsn
Author
First Published Sep 20, 2023, 11:29 PM IST

നടന്‍ ശങ്കര്‍ വീണ്ടും സംവിധായകന്‍റെ കുപ്പായമണിയുന്നു. ശങ്കര്‍ തന്നെ തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ പേര് എറിക് എന്നാണ്. ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. മലയാള ചലച്ചിത്ര നിർമ്മാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ആദ്യ ചിത്രമാണ് എറിക്. ക്യൂ സിനിമാസിന്‍റെ ലോഗോയും എറിക്കിന്‍റെ ടൈറ്റിലും പ്രശസ്ത നടനും നിർമ്മാതാവുമായ വിജയ് ബാബു പ്രകാശനം ചെയ്തു. കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിൽ വെച്ച് ഇന്നലെ നടന്ന വിപുലമായ ചടങ്ങിൽ ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുത്തു. 

തെന്നിന്ത്യൻ താരം ഗീതിക തിവാരി, ഹേമന്ത് മേനോൻ, പ്രേം പ്രവീൺ, മനു കുരിശിങ്കൽ, കിരൺ പ്രതാപ്, ആഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭൂരിഭാഗവും യുകെയിൽ ചിത്രീകരിക്കുന്ന എറിക് എന്ന ചിത്രത്തിന്റെ ആദ്യഘട്ടം എറണാകുളത്ത് ആരംഭിച്ചു. ഓഷ്യോ എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ ക്യൂ സിനിമാസിന്റെ ബാനറിൽ ശശി നായർ, ബെന്നി വാഴപ്പിള്ളിയിൽ, മധുസൂദനൻ മാവേലിക്കര, റാംജി, ശങ്കർ ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിർവ്വഹിക്കുന്നു. 

actor shankar to direct his fourth film eric horror thriller genre starts rolling nsn

 

കഥ മുരളി രാമൻ, സംഭാഷണം എം കെ ഐ സുകുമാരൻ, പ്രസാദ്, സംഗീതം ഗിരീഷ് കുട്ടൻ, എഡിറ്റർ ഹരീഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, കല അനിഷ് ഗോപാൽ, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂംസ് ആരതി ഗോപാൽ, സ്റ്റിൽസ് മോഹൻ സുരഭി,
ഡിസൈൻസ് വില്ല്യംസ് ലോയൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് ഭാസി, അസോസിയേറ്റ് ഡയറക്ടർ സനീഷ്, വിഎഫ്എക്സ് ഡിജിറ്റൽ കാർവിംങ്, ആക്ഷൻ റോബിൻ ജോൺ, പ്രൊഡക്ഷൻ മാനേജർ വിമൽ വിജയ്, പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : 'ജയിലറി'ന് പിന്നാലെ തമിഴ്നാട്ടില്‍ തിയറ്ററുകള്‍ നിറച്ച് വിശാല്‍; 'മാര്‍ക്ക് ആന്‍റണി'യുടെ 5 ദിവസത്തെ കളക്ഷന്‍

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ

Follow Us:
Download App:
  • android
  • ios