തമിഴ് നടൻ ശിവകാര്‍ത്തികേയനുമായി പ്രേമലു താരത്തിന്റെ ചാറ്റ്. 

പ്രേമലു എന്ന ഹിറ്റ് മലയാളം ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ശ്യാം മോഹൻ. ആദി എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ശ്യാം മോഹൻ നിര്‍ണായകമായി മാറിയത്. വില്ലൻ ഷെയ്‍ഡുള്ള ഒരു കഥാപാത്രമായിരുന്നു ചിത്രത്തില്‍ ശ്യാം മോഹനെങ്കിലും പ്രേക്ഷകര്‍ ഏറ്റെടുത്തുന്നു. ഓണ്‍ലൈനില്‍ നടൻ ശിവകാര്‍ത്തികേയനുമായി പ്രേമലു താരം നടത്തിയ സംഭാഷണവും നിലവില്‍ ചര്‍ച്ചയാകുകയാണ്.

ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തില്‍ ശ്യാം മോഹനുമുണ്ട്. പ്രേമലുവിനെ അഭിനന്ദിച്ച് നടൻ ശിവകാര്‍ത്തികേയൻ രംഗത്ത് എത്തിയതില്‍ നന്ദി രേഖപ്പെടുത്തുകയായിരുന്നു പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ശ്യാം മോഹൻ. എന്നെ ഓര്‍ക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രേമലു താരം ശിവകാര്‍ത്തികേയന് എഴുതി. അമരനില്‍ ഞാൻ ശിവകാര്‍ത്തികേയനൊപ്പം വേഷമിട്ടിട്ടുണ്ടെന്നും പറഞ്ഞു ശ്യാം.

View post on Instagram

ഓര്‍ക്കുന്നു എന്നായിരുന്നു ശിവകാര്‍ത്തികേയന്റെ മറുപടി. തന്റെ സുഹൃത്തുക്കളോടും ശ്യാമിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നും ശിവകാര്‍ത്തികേയൻ മറുപടി നല്‍കി. താങ്കളുടെ വേഷം മികച്ചതായിരുന്നുവെന്നും തമിഴ് താരം ശ്യാമിനോട് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ശ്യാം മോഹൻ നന്ദി പറയുകയും ചെയ്‍തു നടൻ ശിവകാര്‍ത്തികേയനുമായുള്ള ചാറ്റില്‍.

ഗിരീഷ് എ ഡിയുടെ സംവിധാനത്തിലുള്ള ചിത്രം മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലുമൊക്കെ മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തിച്ചപ്പോഴും മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചെറിയ ബജറ്റില്‍ യുവ താരങ്ങളുടെ ചിത്രമായി എത്തിയിട്ടും നസ്‍ലെന്റെ പ്രേമലുവിന് കുതിക്കാനാകുന്നു എന്നത് വമ്പൻമാരെ അമ്പരപ്പിക്കുന്ന ഒന്നാണ്. ഉള്ളടക്കത്തിന്റെ കരുത്തും ആഖ്യാനത്തിലെ പുതുമയുമാണ് ചിത്രത്തിന് നേട്ടമുണ്ടാക്കാൻ സഹായകകരമാകുന്നത്. മലയാളത്തില്‍ പ്രേമലു 100 കോടി ക്സബില്‍ നേരത്തെ ആഗോള ബോക്സ് ഓഫീസില്‍ ഇടംനേടിയിട്ടുമുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്.

Read More: കുതിപ്പുമായി അജയ് ദേവ്‍ഗണിന്റെ ശെയ്‍ത്താൻ, കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക