Asianet News MalayalamAsianet News Malayalam

അധികാരത്തിൽ നിന്ന് നിങ്ങൾ പുറത്തായാൽ രാജ്യം ‘വാക്സിനേറ്റഡ്‘ ആകും; ബിജെപിയ്‌ക്കെതിരെ സിദ്ധാർത്ഥ്

പശ്ചിമ ബംഗാളിൽ കൊവിഡ് വാക്‌സീൻ സൗജന്യമായി നൽകുമെന്ന ബിജെപിയുടെ പ്രസ്താവന റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു താരത്തിന്റെ പരാമർശം.

actor siddharth against bjp
Author
Chennai, First Published Apr 24, 2021, 7:21 PM IST

ധികാരത്തിലേറിയാൽ പശ്ചിമ ബം​ഗാളിൽ സൗജന്യമായി കൊവി‍ഡ് വാക്സീൻ നൽകുമെന്ന ബി​ജെപിയുടെ പ്രസ്താവനയെ പരിഹസിച്ച് നടൻ സിദ്ധാർത്ഥ്. ട്വിറ്ററിലൂടെയാണ് സിദ്ധാർത്ഥിന്റെ പരിഹാസം. ബിജെപിയെ പുറത്താക്കുന്ന ദിവസം ഈ രാജ്യം 'വാക്‌സിനേറ്റ്ഡ്' ആവുമെന്ന് താരം ട്വീറ്റ് ചെയ്യുന്നു. 

‘അധികാരത്തിൽ നിന്ന് നിങ്ങളെ പുറത്താക്കുന്ന ദിവസം ഈ രാജ്യം യഥാർത്ഥത്തിൽ വാക്സിനേറ്റഡ് ആകും (പ്രതിരോധ കുത്തിവയ്പ്പെടുത്ത സ്ഥിതിയിലാകും). അതു വരികയാണ്. ഞങ്ങളും അപ്പോഴവിടെയുണ്ടാകും... കുറഞ്ഞ പക്ഷം ഈ ട്വീറ്റിനെ ഓർമ്മപ്പെടുത്താനായി’, എന്നാണ് സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തത്. 

മെയ് ഒന്ന് മുതൽ കമ്പനികളിൽ നിന്ന് നേരിട്ട് കാശ് കൊടുത്തു വാക്‌സീൻ വാങ്ങണമെന്ന് നേരത്തെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു.  പിന്നാലെയാണ് ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ സൗജന്യമായി വാക്‌സീന്‍ നല്‍കുമെന്ന് ബിജെപി പ്രഖ്യാപിച്ചത്.

Follow Us:
Download App:
  • android
  • ios