Asianet News MalayalamAsianet News Malayalam

പുതിയ ഉയരങ്ങൾ കീഴടക്കാൻ സൂരജ് സൺ; ഷാജൂണ്‍ കാര്യാല്‍ ചിത്രത്തിൽ നായകൻ, ടൈറ്റിൽ പ്രഖ്യാപിച്ചു

“മൃദു ഭാവേ ദൃഢ കൃത്യേ” എന്നാണ് ചിത്രത്തിന്റെ പേര്.

actor sooraj sun new movie directed by shajoon kariyal
Author
First Published Jan 23, 2023, 8:25 AM IST

മോഡലിംഗ് രംഗത്തു നിന്ന് അഭിനയ മേഖലയിലേക്ക് എത്തി പ്രേക്ഷക പ്രിയം നേടിയ താരമാണ് സൂരജ് സൺ. ഷോർട്ട് ഫിലിമുകൾ, മ്യൂസിക് വീഡിയോകൾ, പരസ്യങ്ങൾ തുടങ്ങിയവയിലൂടെയാണ് അദ്ദേഹം തുടക്കത്തിൽ ജനപ്രീതി നേടിയത്. യുട്യൂബ് വീഡിയോകൾ വഴിയും ഷോർട് ഫിലിമുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നടന്റെ ജീവിതത്തിലെ വഴിതിരിവായിരുന്നു പാടാത്ത പൈങ്കിളി പരമ്പര. ജനപ്രീതി നേടിയ സീരിയലിലെ പ്രധാന വേഷത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ സൂരജ് ആസ്വാദകരുടെ പ്രിയം നേടിയെടുത്തു. ഇപ്പോഴിതാ മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ച ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാകുകയാണ് സൂരജ്. 

“മൃദു ഭാവേ ദൃഢ കൃത്യേ” എന്നാണ് ചിത്രത്തിന്റെ പേര്. സൂരജ് സൺ ആദ്യമായി നായകനാവുന്ന സിനിമ കൂടിയാണ് ഇത്. സുരേഷ് കൃഷ്ണ, ദിനേശ് പണിക്കർ, അനിൽ ആന്റോ, സീമ ജി. നായർ, മായാ മേനോ൯, ജീജ സുരേന്ദ്ര൯, ശിവരാജ്, ഹരിത്, സിദ്ധാർഥ് രാജൻ, അമൽ ഉദയ്, വിഷ്ണു വിദ്യാധര൯, ജുനൈറ്റ് അലക്സ് ജോർഡി, മനൂപ്, അങ്കിത് മാധവ്, ആനന്ദ് ബാൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളുടെ സിനിമകൾ സംവിധാനം ചെയ്ത ഷാജൂണ്‍ കാര്യാലിന്റെ പുതിയ നായകൻ എന്ന ഖ്യാതിയും സൂരജിന് സ്വന്തം. രജപുത്രൻ, തച്ചിലേടത്ത് ചുണ്ടൻ, ഡ്രീംസ്, സായിവർ തിരുമേനി, വടക്കുംനാഥൻ, സർ സി.പി. തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഷാജൂണ്‍.

നവാഗതനായ നിഖിൽ വി. നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഹൈഡ്രോ എയർ ടെക്ടോണിക്സ് (SPD)പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഡോക്ടർ  വിജയ്ശങ്കർ മേനോൻ ആണ് ചിത്രത്തിന്റെ  നിർമ്മാണം. 

റഖീബ് ആലം, ദി൯നാഥ് പുത്തഞ്ചേരി, ഡോ. ജെറ്റീഷ് ശിവദാസ്, ഡോ. പ്രജീഷ് ഉണ്ണികൃഷ്ണ൯, ശ്രീജിത് രാജേന്ദ്ര൯ എന്നിവരുടെ വരികൾക്ക് സാജ൯ മാധവ് സംഗീതം നൽകിയിരിക്കുന്നു. നരേഷ് അയ്യർ, ഹെഷാം അബ്ദുൾ വഹാബ്, സയനോര ഫിലിപ്, മൃദുല വാര്യർ, ബിനു ആന്റണി എന്നിവർ ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷ൯ വർക്കുകൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. 

'വീണ്ടും ഓട്ടോയോടിക്കാൻ ഇറങ്ങി, കോടീശ്വരന് പൈസ എന്തിനെന്ന് ചോദ്യം, പലരും പ്രാകി': അനൂപ് പറയുന്നു

മേക്കപ്പ് - പി. എ൯ മണി, സംഘട്ടനം - മാഫിയ ശശി, ആർട് ഡയറക്ടർ - ബോബ൯, സ്റ്റിൽസ് - ഷജിൽ ഒബ്സ്ക്യൂറ, കോസ്റ്റ്യൂം - രശ്മി ഷാജൂൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രമോദ് കൃഷ്ണ൯, അസോസിയേറ്റ് ഡയറക്ടർ - ജുനൈറ്റ് അലക്സ് ജോർഡി, എഡിറ്റിംഗ് – സുമേഷ് B'Wt,കൊറിയോഗ്രാഫി – വിഷ്ണുദേവ (മുംബൈ) & റിഷ്ദാ൯ അബ്ദുൾ റഷീദ്, അസോസിയേറ്റ് പ്രൊഡക്ഷ൯ കൺട്രോളർ & ഫിനാ൯സ് കൺട്രോളർ - ജയശ്രീ നായർ, പ്രൊഡക്ഷ൯ എക്സിക്യൂട്ടീവ് – മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷ൯ കൺട്രോളർ - പ്രവീൺ പരപ്പനങ്ങാടി, വിഷ്വൽ ഇഫക്ട്സ് – പിക്ടോറിയൽ FX, സൗണ്ട് ഡിസൈ൯ – വിക്കി & കിഷ൯, സൗണ്ട് മിക്സ് – അജിത് എ ജോർജ്, ഡോൾബി അറ്റ്മോസ് മിക്സ് – സപ്താ റെക്കോർഡ്സ്, ഡി. ഐ – ആക്ഷ൯ ഫ്രെയിംസ് മീഡിയ, ടൈറ്റിൽ ഗ്രാഫിക്സ് – സഞ്ചു ടോം ജോർജ്, പബ്ലിസിറ്റി ഡിസൈ൯ – മനു ഡാവിഞ്ചി, സഹനിർമ്മാണം – സഹസ്ര എക്സ്പർടൈസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - സന്ദീപ് മേനോ൯ & സുധീപ്മേനോ൯, പി. ആർ. ഒ. ശാന്തകുമാർ & സുജീഷ് കുന്നുമ്മക്കര എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

സീരിയയിൽ നിന്നും ബ്രേക്കെടുത്ത സൂരജ് വിനീത് ശ്രീനിവാസന്റെ 'ഹൃദയ'ത്തിൽ കല്യാണ ചെക്കനായെത്തി ശ്രദ്ധനേടിയിരുന്നു. ആറാട്ടുമുണ്ടൻ എന്ന ചിത്രത്തിലും സൂരജ് സൺ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 'മുരളി' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സൂരജ് അവതരിപ്പിക്കുന്നത്. പ്രൈസ് ഓഫ് പൊലീസ് എന്നൊരു ചിത്രത്തിലും സൂരജ് ഭാ​ഗമാണ്. 

Follow Us:
Download App:
  • android
  • ios