2022ൽ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് ഓതിരം കടകം.

സൗബിൻ ഷാഹിറും ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രമാണ് ഓതിരം കടകം. പറവയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്നുവെന്നറിഞ്ഞപ്പോൾ ഏറെ ആവേശത്തിലായിരുന്നു ഏവരും. എന്നാൽ ഈ സിനിമയുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സൗബിൻ. തന്റെ അടുത്ത ചിത്രം ഓതിരം കടകം അല്ലെന്നും അതിന് മുൻപ് മറ്റൊരു ദുൽഖർ സൽമാൻ സിനിമയാകും അതെന്നും സൗബിൻ പറഞ്ഞു. 

‘ഓതിരം കടകം തത്കാലം ഇല്ല, സ്ക്രിപ്റ്റ് മാറിയിട്ടുണ്ട്. പകരം മറ്റൊരു പടം ആണ് ആലോചനയിലുള്ളത്. താൻ ആറ് മാസമായി ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം കൂലിയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇനിയും ഒരു മാസം ചിത്രീകരണമുണ്ട്. അതിനു ശേഷം ഈ വർഷം തന്നെ തന്റെ രണ്ടാമത്തെ സംവിധാന സംരംഭം ആരംഭിക്കും. ദുൽഖറിന്റെ സിനിമയാണത്’, എന്നാണ് സൗബിൻ പറഞ്ഞത്. പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു നടന്റെ വെളിപ്പെടുത്തൽ. 

നഹാസ് ഹിദായത്ത്, സൗബിൻ ഷാഹിർ എന്നിവർ ഒരുക്കുന്ന രണ്ട് സിനിമകളിൽ താൻ അടുത്ത് അഭിനയിക്കുമെന്ന് നേരത്തെ ദുൽഖർ സൽമാൻ പറഞ്ഞിരുന്നു. 2022ൽ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് ഓതിരം കടകം. വേഫെറർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. 

മലയാള സിനിമയിൽ ഇതാദ്യം, മറ്റൊരു നടനും നേടാനാകാത്തത്; പുത്തൻ റെക്കോർഡുമായി മാർക്കോ

സഹസംവിധായകനായി തുടങ്ങി സഹനടനായി വളർന്ന് സ്വാഭാവിക അഭിനയം കൊണ്ട് നായക നിരയിലേക്കുയർന്ന് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയയാളാണ് സൗബിൻ ഷാഹിര്‍. പറവയിലൂടെ സംവിധാനത്തിലേക്കും അദ്ദേഹം കടക്കുകയുണ്ടായി. ബാംഗ്ലൂർ ഡേയ്സ്, പ്രേമം എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം അൻവർ റഷീദ് നിർമ്മിച്ച പറവ 2017ൽ ഏറെ ശ്രദ്ധ നേടിയ സിനിമകളിൽ ഒന്നായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..