ധ്യാൻ ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്.
അനാരോഗ്യത്തെ തുടര്‍ന്നുള്ള ഒരിടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ വീണ്ടും ക്യാമറയ്ക്കു മുന്നിൽ സജീവം ആകാൻ ഒരുങ്ങുകയാണ് ശ്രീനിവാസൻ. ഇപ്പോഴിതാ നടന്റെ പുതിയ സിനിമയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. 'ആപ്പ് കൈസേ ഹോ' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം വിനയ് ജോസ് ആണ്. ധ്യാൻ ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.
ശ്രീനിവാസനും ധ്യാനിനും ഒപ്പം അജു വര്‍ഗീസ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്,ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍, സഞ്ജു ശിവറാം, ജൂഡ് ആന്‍റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്,തന്‍വി റാം, വിജിത തുടങ്ങിയവരും അഭിനയിക്കുന്നു.
മനു മഞ്ജിത്തും സ്വാതി ദാസും ചേർന്നൊരുക്കുന്ന വരികള്‍ക്ക് ഡോണ്‍ വിന്‍സന്റ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും വിനയൻ എം ജെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം, അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്. വിപിന്‍ ഓമശ്ശേരി, കോസ്റ്റ്യം -ഡിസൈന്‍.- ഷാജി ചാലക്കുടി.
അതേസമയം, നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കൻ എന്ന ചിത്രത്തിലാണ് ശ്രീനിവാസൻ നിലവിൽ അഭിനയിച്ചത്. വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ശ്രീനിവാസനൊപ്പം മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധീർ കരമന, ശ്രീകാന്ത് മുരളി, ജോജി ജോൺ, അശ്വത് ലാൽ, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അൻസിബ ഹസ്സൻ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ മനോജ് റാം സിംഗ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
ഇതാണ് 'തുനിവി'ലെ കൺമണി; ക്യാരക്ടർ പോസ്റ്ററുമായി മഞ്ജു വാര്യർ
