ആനന്ദ് ടിവി അവാർഡ് വേദിയിൽ വെച്ച് നടൻ സുരാജ് വെഞ്ഞാറമൂട്, മമ്മൂട്ടിയോട് പരസ്യമായി സിനിമയിൽ അവസരം ചോദിച്ചു. കുറച്ചുകാലമായി ഒരുമിച്ച് അഭിനയിച്ചിട്ടില്ലെന്നും, ഒരു ചെറിയ വേഷമാണെങ്കിൽ പോലും ചെയ്യാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മിമിക്രി വേദികളിലൂടെ സിനിമയിൽ എത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മലയാളത്തിൽ തിളങ്ങിയ സുരാജ് ഇന്ന് തമിഴ് അടക്കമുള്ള ഇതരഭാഷാ സിനിമകളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച് മുന്നേറുന്നുണ്ട്. ഏത് കഥാപാത്രമാണെങ്കിലും തന്‍റെ കയ്യിൽ ഭദ്രമാണെന്ന് ഇതിനകം തെളിയിച്ച സുരാജ് വെഞ്ഞാറമൂട്, മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആനന്ദ് ടിവിയുടെ ഫിലിം അവാർഡിൽ പങ്കെടുത്ത് കൊണ്ട് സുരാജ് പറ‍ഞ്ഞ കാര്യങ്ങളാണിത്. കുറച്ചു നാളായി മമ്മൂട്ടിയ്ക്ക് ഒപ്പം താൻ അഭിനയിച്ചിട്ടെന്നും ഒരു വേഷം തരണമെന്നും സുരാജ് വെഞ്ഞാറമൂട് ആവശ്യപ്പെടുന്നുണ്ട്. ചെറിയൊരു വേഷമാണെങ്കിലും താൻ അത് ചെയ്യുമെന്നും സുരാജ് പറയുന്നുണ്ട്.

സുരാജ് വെഞ്ഞാറമൂടിന്റെ വാക്കുകൾ ഇങ്ങനെ

മമ്മൂക്കയോട് പബ്ലിക്കായി ഒരു കാര്യം പറയാനുണ്ട്. ഇത്രയും ആള്‍ക്കാരുടെ മുന്നില്‍ വച്ച് പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല. മമ്മൂക്കയു ഞാനും ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷേ കുറച്ചു കാലങ്ങളായിട്ട് ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്തിട്ടില്ല. ഞാനിവിടെ ഉണ്ടെന്ന് പറഞ്ഞ് ഇടയ്ക്ക് ഇടയ്ക്ക് ഫോണ്‍ വിളിച്ച് പറയാറുണ്ട്. അടുത്തിടെ അദ്ദേഹം വിളിച്ച് ഒരു വേഷമുണ്ടെന്ന് പറഞ്ഞു. ഞാന്‍ ഭയങ്കരമായിട്ട് സന്തോഷിച്ചു. ഞാന് ആവേശത്തില്‍ പറഞ്ഞു, മമ്മൂക്ക.. മമ്മൂക്കയും ഞാനും കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുന്ന വേഷം തന്നെ വേണമെന്ന് പറഞ്ഞു. കട്ടയ്ക്ക് നില്‍ക്കാന്‍ നീ ആര് മോഹന്‍ലാലാ..എന്നാണ് അദ്ദേഹം ചോദിച്ചത്. ഒരു വേഷം ഉണ്ട് നീ വന്ന് വേണമെങ്കില്‍ ചെയ്യ്. പിന്നെ എന്‍റെ പടം ആണെന്ന് കരുതി അധികം കാശൊന്നും പ്രതീക്ഷിക്കണ്ട. ചെറിയൊരു കമ്പനിയാണ് നിര്‍മിക്കുന്നതെന്ന് മമ്മൂക്ക പറഞ്ഞു. ഞാന്‍ ചോദിച്ചു അതേത് കമ്പനി ? മമ്മൂട്ടി കമ്പനി എന്നായി മറുപടി. മമ്മൂട്ടി കമ്പനി ചെറിയ കമ്പനിയെന്ന്. നിങ്ങള്‍ മനസിലാക്കേണ്ടത് ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കാള്‍ വലിയ കമ്പനിയാണ് മമ്മൂട്ടി കമ്പനി. അതിങ്ങനെ വളര്‍ന്നോണ്ട് ഇരിക്കുകയാണ്. എന്തായാലും പബ്ലിക്കായിട്ട് ഞാന്‍ ചാന്‍സ് ചോദിച്ചിരിക്കുകയാണ്. ഏത് ചെറിയ വേഷമാണെങ്കിലും ഞാന്‍ ചെയ്യും.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming