റിലീസ് വേളയിൽ മലയാള സിനിമയിൽ വലിയ തരം​ഗമായി മാറിയ 4 ദ പീപ്പിൾ. 

സിനിമാ മേഖലയിൽ കഴിഞ്ഞ നാല് വർഷമായി നടന്നുവരുന്നൊരു ട്രെന്റുണ്ട്. റീ റിലീസുകൾ. മുൻകാലങ്ങളിൽ റിലീസ് ചെയ്ത് ശ്രദ്ധനേടിയതും എന്നാൽ വേണ്ടത്ര പ്രധാന്യം ലഭിക്കാതെ പോയതുമായ സിനിമകൾ വിവിധ ഭാഷകളിൽ റീ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. റിലീസ് വേളയിൽ പരാജയപ്പെട്ട സിനിമകൾ വീണ്ടും തിയറ്ററിൽ എത്തിയപ്പോൾ മികച്ച കളക്ഷൻ നേടിയ ചരിത്രവുമുണ്ട്. മമ്മൂട്ടി, മോഹൻലാൽ സിനിമകളെല്ലാം മലയാളത്തിൽ റീ റിലീസ് ചെയ്യപ്പെട്ടുവെങ്കിലും മലയാളികൾ ഒന്നടങ്കം ഒരു സിനിമ വീണ്ടും തിയറ്ററിൽ കാണാൻ ആ​ഗ്രഹിച്ചിരുന്നു. ആ സിനിമ ഇപ്പോൾ റീ റിലീസ് ചെയ്യാൻ പോകുന്നുവെന്ന് സംവിധായകൻ തന്നെ അറിയിച്ചിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റിലീസ് വേളയിൽ മലയാള സിനിമയിൽ വലിയ തരം​ഗമായി മാറിയ 4 ദി പീപ്പിൾ ആണ് റീ റിലീസിനായി ഒരുങ്ങുന്നത്. അടുത്ത മാസങ്ങളിൽ തന്നെ സിനിമ പുത്തൻ സാങ്കേതിക മികവിൽ തിയറ്ററിലേക്ക് എത്തിക്കുമെന്ന് സംവിധായകൻ ജയരാജ് അറിയിച്ചു. 'ഇന്ന് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടൊരു സിനിമയെ കുറിച്ച് പറയുകയാണ്. 4 ദി പീപ്പിള്‍. കേരളക്കരയാകെ നൃത്തം ചെയ്തൊരു സിനിമ. ഇന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഒന്നുകൂടി കാണാന്‍. ആ സിനിമയുമായി ഞങ്ങള്‍ വീണ്ടും വരുന്നു. മിക്കവാറും ഈ അടുത്ത മാസങ്ങളില്‍ സിനിമ റിലീസ് ചെയ്യും. പുതിയ ഭാവത്തോട് കൂടി', എന്നായിരുന്നു ജയരാജിന്റെ വാക്കുകൾ. 

ജയരാജിന്റെ പ്രഖ്യാപനത്തെ ഇരുകയ്യും നീട്ടിയാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. "എത്രയോ നാളായി റീ റിലീസ് ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്ന സിനിമയാണിത്. സന്തോഷമായി ജയരാജ് സർ, ഈ പടം ഉണ്ടാക്കിയ ഓളം വേറെ തന്നെയാ, ലജ്ജാവതി പാട്ട് വന്നാൽ തിയേറ്റർ പൂരപ്പറമ്പകും, 4 ദി പീപ്പിൾ വീണ്ടും വരുന്നതിൽ സന്തോഷം. ഇത്രയും കാലത്തെ റീ റിലീസ് റെക്കോർഡുകൾ പടം തൂക്കും, പെട്ടന്ന് ഇറക്കി വിട് അണ്ണാ..അന്ന് തിയേറ്ററിൽ പോയി കാണാൻ പറ്റിയില്ലെന്ന വിഷമമുള്ള സിനിമകളിൽ മുൻപന്തിയിൽ ഉള്ള പടം, തീയറ്റർ ബ്ലാസ്റ്റാകും ഉറപ്പ്, ജാസി ചേട്ടന്റെ പാട്ടുകൾ തിയറ്ററിൽ കേൾക്കാൻ കാത്തിരിക്കുന്നു", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

2004ൽ ജയരാജിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ചിത്രമാണ് 4 ദി പീപ്പിള്‍. അനീതിക്കെതിരെ പോരാടിയ ഈ ചിത്രം അന്നത്തെ ട്രെന്റ് സെറ്ററായിരുന്നു. സിനിമയ്ക്ക് ഒപ്പം തന്നെ ജാസി ​ഗിഫ്റ്റിന്റെ ലജ്ജാവതി അടക്കമുള്ള പാട്ടുകൾ വൻ ഓളം തീർത്തു. അരുൺ, ഭരത്, പദ്മകുമാർ, അർജുൻ ബോസ്, നരേൻ, ഗോപിക തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming