ജന​ഗണമന എന്ന ചിത്രമാണ് സുരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങി ഹിറ്റായ ചിത്രം.

ന​ഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പെലീസ് വേഷത്തിൽ‌ സുരാജ് വെഞ്ഞാറമൂട് എത്തുന്ന ചിത്രമാണ് 'ഹെവൻ'. നവാഗതനായ ഉണ്ണി ഗോവിന്ദ്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന ടീസറും ട്രെയിലറും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഓ​ഗസ്റ്റ് 19ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ഹെവൻ പ്രേക്ഷകർക്ക് മുന്നിലെത്തും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ ഡി ശ്രീകുമാര്‍, രമ ശ്രീകുമാര്‍, കെ കൃഷ്ണന്‍, ടി ആര്‍ രഘുരാജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

പി എസ് സുബ്രഹ്‍മണ്യന്‍, ഉണ്ണി ഗോവിന്ദ്‍രാജ് എന്നിവരുടേതാണ് രചന. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, സംഗീതം ഗോപി സുന്ദര്‍, വരികള്‍ അന്‍വര്‍ അലി, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, എഡിറ്റിംഗ് ടോബി ജോണ്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സംഘട്ടനം മാഫിയ ശശി, സൌണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബേബി പണിക്കര്‍, കളറിസ്റ്റ് ശ്രിക് വാര്യര്‍, പിആര്‍ഒ ശബരി. 

Thallumaala : ടൊവിനോയുടെ 'തല്ലുമാല' കസറിയോ ? പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ

അതേസമയം, ജന​ഗണമന എന്ന ചിത്രമാണ് സുരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങി ഹിറ്റായ ചിത്രം. ഏപ്രില്‍ 28ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ബോക്സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. പൃഥ്വിരാജ് ആയിരുന്നു നായകൻ. ഡ്രൈവിം​ഗ് ലൈസൻസ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിയും സുരാജും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു ഇത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം.

Heaven | Official Trailer | Suraj Venjaramoodu, Nimisha Sajayan, Sudev Nair | 19th August