Asianet News MalayalamAsianet News Malayalam

'മത്ത് പിടിപ്പിക്കുന്ന സിനിമാ ലഹരി തിരിച്ചുവരട്ടെ'; തിയറ്ററുകള്‍ തുറന്നതിന് പിന്നാലെ സുരേഷ് ഗോപി

ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ഒരു ആക്ഷൻ ഫാമിലി ഡ്രാമയാണ് 'കാവൽ'. 

actor suresh gopi says about theatre reopening in kerala
Author
Kochi, First Published Oct 28, 2021, 2:02 PM IST

നീണ്ട ഇടവേളകൾക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും തിയറ്ററുകൾ തുറന്ന് പ്രവർത്തിച്ചിരിക്കുകയാണ്. മുൻനിര താരങ്ങളുടേത് അടക്കം നിരവധി സിനിമകൾ(movie) തിയറ്ററിലേക്ക്(theatre)എത്താൻ കാത്തിരിക്കുകയാണ്. കൊവിഡ്(covid19) കേസുകള്‍ കുറഞ്ഞ് തിയറ്ററുകള്‍ തുറന്ന് സജീവമാകുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി(suresh gopi). തിയറ്ററുകളുടേത് ആഞ്ഞടിച്ചുള്ള തിരിച്ചുവരവാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. 

"സിനിമയിലെ വമ്പൻ നിര വിട്ടാൽ താഴെ ഒരു നിരയുണ്ട്. അവരുടെ ജീവിതത്തിന്റെ പ്രശ്നങ്ങൾ ഉണ്ട്. അവർക്കൊക്കെ തങ്ങളുടെ ജീവിതം തിരിച്ചുപിടിക്കുന്നതിന്റെ ഉത്സവമാണ് ഇനിമുതൽ അങ്ങോട്ട്. നല്ല ത്രസിപ്പും പ്രസരിപ്പും ഒക്കെ ഉണ്ടാകട്ടെ. ഇതൊരു വലിയ വ്യവസായമാണ്. എത്രയോ കോടികൾ മുടക്കി വർഷങ്ങൾക്ക് മുമ്പ് പണിതിട്ട തിയറ്ററുകൾ, ഇന്നത്തെ സാങ്കേതികയിലേക്ക് എത്തിക്കാൻ പിന്നെയും കോടികളാണ് ചെലവഴിക്കുന്നത്. അവർക്കും ജീവിതം തിരിച്ചു പിടിക്കലിന്റേതാണ്. എല്ലാം ആഘോഷമായി മാറട്ടെ. നവംമ്പർ 25ന് എന്റെ സിനിമ കാവലും തിയറ്ററിൽ എത്തുന്നുണ്ട്. പഴയ ഉത്സവ ലഹരി, മത്ത് പിടിപ്പിക്കുന്ന ആ ലഹരി സിനിമാ രം​ഗത്തിന് തിരിച്ച് പിടിക്കാൻ സാധിക്കട്ടെ", സുരേഷ് ​ഗോപി പറഞ്ഞു. 

ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ഒരു ആക്ഷൻ ഫാമിലി ഡ്രാമയാണ് 'കാവൽ'. പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള ഒരു നായക കഥാപാത്രത്തെ ഒരിടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. 'തമ്പാന്‍' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ പേര്. 

ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണൻ രാജൻ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായർ, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Read Also: സൂപ്പര്‍താരങ്ങളില്‍ ആദ്യമെത്തുക സുരേഷ് ഗോപി; 'കാവല്‍' റിലീസ് തീയതി

ഛായാഗ്രഹണം നിഖിൽ  എസ് പ്രവീൺ. ബി കെ ഹരി നാരായണന്‍റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം. എഡിറ്റിംഗ് മൻസൂർ മുത്തൂട്ടി. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ. കലാസംവിധാനം ദിലീപ് നാഥ്. മേക്കപ്പ് പ്രദീപ് രംഗൻ. വസ്ത്രാലങ്കാരം നിസ്സാർ റഹ്മത്ത്. സ്റ്റില്‍സ് മോഹന്‍ സുരഭി. പരസ്യകല ഓള്‍ഡ് മങ്ക്സ്. ഓഡിയോഗ്രഫി രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ അരുൺ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സനല്‍ വി ദേവന്‍, സ്യമന്തക് പ്രദീപ്. ആക്ഷൻ സുപ്രീം സുന്ദർ, മാഫിയ ശശി, റൺ രവി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Follow Us:
Download App:
  • android
  • ios