വടക്കൻ വീര ഗാഥയിൽ ആരോമൽ ചേകവർ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചത്.
സമീപകാലത്ത് ഇന്ത്യൻ സിനിമയിൽ കണ്ടുവരുന്നൊരു ട്രെന്റ് ആണ് റി റിലീസുകൾ. മലയാളത്തിൽ ഉൾപ്പടെ നിരവധി സിനിമകൾ ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ റി റിലീസ് ചെയ്യാൻ പോകുന്ന ചിത്രമാണ് ഒരു വടക്കൻ വീരഗാഥ. 'ചതിയൻ ചന്തു'വായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം വീണ്ടും ബിഗ് സ്ക്രീൻ എത്താൻ കാത്തിരിക്കുകയാണ് മലയാളികൾ.
വടക്കൻ വീര ഗാഥയിൽ ആരോമൽ ചേകവർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സുരേഷ് ഗോപി ആയിരുന്നു. ചിത്രം വീണ്ടും തിയറ്ററിൽ എത്താനിരിക്കെ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. 'മമ്മൂക്കയോട് ഒപ്പം..', എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം സുരേഷ് ഗോപി കുറിച്ചത്. പിന്നാലെ ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്.
കഴിഞ്ഞ ദിവസം ആയിരുന്നു ഫോർകെ അറ്റ്മോസ് ദൃശ്യമികവിലുള്ള ഒരു വടക്കൻ വീരഗാഥയുടെ ട്രെയിലർ റിലീസ് ചെയ്തത്. പുത്തൻ സാങ്കേതികയിൽ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റായി ചിത്രത്തിന്റെ ട്രെയിലർ കണ്ടപ്പോൾ ഏറെ ആവേശം ആയിരുന്നു പ്രേക്ഷകരിൽ ഉണ്ടായത്. ചിത്രം ഫെബ്രുവരി 7ന് തിയറ്ററുകളിൽ എത്തും.
'നീതി ലഭിക്കും'; വക്കീൽ കുപ്പായമണിഞ്ഞ് വീണ്ടും സുരേഷ് ഗോപി, ജെ.എസ്.കെ റിലീസ് പ്രഖ്യാപിച്ചു

എംടിയുടെയും ഹരിഹരന്‍റെയും മമ്മൂട്ടിയുടെയും സിനിമാജീവിതത്തിലെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായ ഒരു വടക്കന്‍ വീരഗാഥ, 1989ലാണ് റിലീസ് ചെയ്തത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി വി ഗംഗാധരന്‍ ആണ് ചിത്രം നിര്‍മിച്ചത്. മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു എന്നിവരയായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ രാമചന്ദ്രന്‍ ബാബു ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിങ്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എംടി വാസുദേവന്‍ നായര്‍ക്കുള്ള ആദരം കൂടിയായാണ് ചിത്രം റീറിലീസ് ചെയ്യുന്നത്. 'മാറ്റിനി നൗ' ആണ് 4-കെ അറ്റ്മോസില്‍ ചിത്രം റീ റിലീസ് ചെയ്യുന്നത്. പി ആർ ഓ : ഐശ്വര്യ രാജ്.
