Asianet News MalayalamAsianet News Malayalam

സിനിമയിലെ ആദ്യ പ്രതിഫലം അച്ഛനെ ഏൽപ്പിച്ചു,അദ്ദേഹത്തിന് കൊടുത്ത സത്യം ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ട്: സുരേഷ് ഗോപി

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി സ്ഥാനാർഥിയായ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സുരേഷ് ഗോപി രാഷ്ട്രീയത്തോടൊപ്പം സിനിമയും ശക്തമായി മുന്നോട്ട് കൊണ്ടു പോവുകയാണ്.

actor suresh gopi shared his father dhana lakshmi bank memories
Author
First Published Jul 11, 2024, 7:28 AM IST

തൃശൂർ: സിനിമയിൽ നിന്നും ലഭിച്ച ആദ്യ പ്രതിഫലം അച്ഛന് കൊടുത്ത ഓർമകൾ പങ്കുവച്ച് നടനും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ​ഗോപി. ധനലക്ഷ്മി ബാങ്കിന്റെ തൃശൂരിലെ പുതിയ ബ്രാഞ്ചിന്റെ ഉദ്‌ഘാടനത്തിൽ പങ്കെടുക്കവെ ആയിരുന്നു സുരേഷ് ഗോപി തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം പങ്കുവച്ചത്. 

ആദ്യ ശമ്പളം കൊടുത്ത ഉടനെ തന്നെയും കൂട്ടി അച്ഛന്‍ നേരെ പോയത് ബാങ്കിലേക്ക് ആണെന്നും ശേഷം തന്റെ പേരിൽ എടുത്ത അക്കൗണ്ടിൽ ആ പണം നിക്ഷേപിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു. "ധനലക്ഷ്മി ബാങ്കിന്റെ ആശുപത്രി ജങ്ഷനും റെസ്റ്റ് ഹൗസ് ജങ്ഷനും ഇടക്കുള്ള ബ്രാഞ്ചിൽ കൊണ്ടുപോയിട്ട് ആ ചെക്കവിടെ ഡെപ്പോസിറ്റ് ചെയ്തു. എന്നിട്ട് ഞാൻ മരിക്കുന്നതുവരെ നീ ഇത് ചെയ്യണം എന്ന് ഞാൻ പറയില്ല, മരിച്ചു കഴിഞ്ഞാലും നിന്റെ പേരിലെ ബാങ്ക് ധനലക്ഷ്മി ബാങ്കാണ് എന്ന് അച്ഛൻ സത്യം ചെയ്യിച്ചു.", എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. 

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി സ്ഥാനാർഥിയായ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സുരേഷ് ഗോപി രാഷ്ട്രീയത്തോടൊപ്പം സിനിമയും ശക്തമായി മുന്നോട്ട് കൊണ്ടു പോവുകയാണ്. വരാഹം എന്ന ചിത്രമാണ് നിലവിൽ സുരേഷ് ​ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 

ആദ്യമായി ഗർഭിണി വേഷം, ഒപ്പം പ്രസവ രംഗവും; മിനിസ്ക്രീൻ പ്രേക്ഷക കയ്യടി നേടി മെർഷീന നീനു

സനൽ വി ദേവൻ ആണ് വരാഹത്തിന്റെ സംവിധായകൻ. സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ, നവ്യ നായർ എന്നിവരാണ് സുരേഷ് ​ഗോപിയ്ക്ക് ഒപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രാചിതെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സന്തോഷ്‌ കീഴാറ്റൂർ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്‌, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഒരു പെരുങ്കളിയാട്ടം, ജെ എസ് കെ, ഒറ്റകൊമ്പൻ, മമ്മൂട്ടി കമ്പനിയുടെ നിർമാണ ചിത്രം എന്നിവയാണ് മറ്റ് സുരേഷ് ​ഗോപി പടങ്ങൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios