കങ്കുവയുടെ നാല് അപ്‍ഡേറ്റുകള്‍ പുറത്തുവിട്ടു
കങ്കുവ പ്രേക്ഷകര്‍ കാത്തിരിക്കുന്നൊരു ചിത്രമാണ്.

സൂര്യ നായകനായി വേഷമിടുന്ന പുതിയ ചിത്രം കങ്കുവ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സൂര്യ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്നതാണ് കങ്കുവ എന്ന പ്രത്യേകതയുണ്ട്. കങ്കുവയുടെ നാല് അപ്‍ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമാ ട്രേഡ് അനലിസ്റ്റായ രമേഷ് ബാല. ഐമാക്സിലടക്കം സൂര്യ നായകനായി എത്തുന്ന ചിത്രം കങ്കുവ പ്രദര്‍ശിപ്പിക്കാൻ ആലോചിക്കുന്നുണ്ട് എന്നതടക്കമുള്ള അപ്‍ഡേറ്റുകള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
ത്രീഡി ജോലികള്‍ പുരോഗമിക്കുകയാണ്. സിരുത്തൈ ശിവ സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം 10 ഭാഷകളില്‍ റിലീസ് ചെയ്യാനുള്ള ജോലികളും നടക്കുകയാണ്. തമിഴകത്ത് വമ്പൻ റിലീസായിരിക്കും. ഐമാക്സ് റിലീസായും കങ്കുവ പരിഗണിക്കപ്പെടുന്നുവെന്നതടക്കമുള്ള ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ രമേഷ് ബാല പങ്കുവെച്ചിരിക്കുന്നത്.
സൂര്യയുടെ ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് വാടിവാസല്‍. സംവിധാനം വെട്രിമാരനാണ്. സംവിധായകൻ അമീറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി വാടിവാസലില്‍ ഉണ്ടാകും എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എങ്ങനെയാണ് വാടിവാസലിലേക്ക് എത്തിയത് എന്ന് സംവിധായകൻ അമീര്‍ വെളിപ്പെടുത്തിയതാണ് അടുത്തിടെ ചര്‍ച്ചയായിരുന്നു.
സംവിധായകൻ വെടിമാരൻ സര്‍ തന്നെ വിളിക്കുകയായിരുന്നു എന്ന് ഒരു ചടങ്ങില്‍ അമീര്‍ വെളിപ്പെടുത്തിയതാണ് ശ്രദ്ധയാകര്‍ഷിച്ചത്. സൂര്യയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ചോദിച്ചു. കാരണം തിരക്കിയപ്പോള്‍ സൂര്യ നായകനായ ചിത്രത്തില്‍ വേഷമിടാൻ തയ്യാറാണോ എന്ന് വെട്രിമാരൻ എന്നോട് ചോദിച്ചു. പക്ഷേ കാര്‍ത്തി നായകനായ പരുത്തിവീരന് ശേഷം ഞാൻ സൂര്യ സാറിന്റെ കുടുംബവുമായി അകന്നിരുന്നു. ആരുടെയും കുറ്റമല്ല അത്. അതിനാലാണ് വെട്രിമാരൻ എന്നോട് അങ്ങനെ ചോദിച്ചത് എന്നും ആമിര്‍ വ്യക്തമാക്കുന്നു. തനിക്ക് സൂര്യയുമായി ഒരു പ്രശ്‍നവുമില്ലെന്ന് പറയുകയും വാടിവാസലിലേക്ക് എത്തുകയുമായിരുന്നു എന്നും നായകൻ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലല്ല സംവിധായകൻ വെട്രിമാരൻ അങ്ങനെ എന്നോട് മുൻകൂറായി തിരക്കിയത് എന്നും അമീര്‍ വ്യക്തമാക്കുന്നു.
Read More: സുരേഷ് ഗോപിയോട് ഏറ്റുമുട്ടാൻ പൊന്നും താരം, എസ് ജെ സൂര്യ മലയാളത്തിലേക്കോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക