സൂര്യയും വിക്രമും തകർത്തഭിനയിച്ച പിതാമകൻ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
നീണ്ട 18 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ബാലയും(Director Bala) നടൻ സൂര്യയും(Suriya) വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകൾ മുതൽ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ. സൂര്യയും വിക്രമും തകർത്തഭിനയിച്ച പിതാമകൻ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. മാർച്ച് 30ന് ചിത്രത്തിന്റെ ഷൂട്ടിങ്ങും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
'വണങ്കാൻ' എന്നാണ് സിനിമയുടെ പേര്. താടി വളർത്തിയ ലുക്കിലുള്ള സൂര്യയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ തന്നെയാണ് സിനിമയുടെ ടൈറ്റിൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സൂര്യയും ബാലയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
ബോളിവുഡ് താരം കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. സൂര്യയുടെ 2ഡി എന്റര്‍ടെയിന്‍മെന്റ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ജി.വി. പ്രകാശാണ് സംഗീതസംവിധായകന്‍. ബാലസുബ്രഹ്‌മണ്യം ക്യമറയും സതീഷ് സൂര്യ എഡിറ്റിംഗും വി. മായ പാണ്ടി കലാ സംവിധാനവും നിര്‍വ്വഹിക്കുന്നു. മലയാളിതാരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമിതയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. കോകോ, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ താരമാണ് മമിത.
'ആക്രമിക്കപ്പെട്ട നടിക്കൊപ്പം, നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നു': പൃഥ്വിരാജ്
വിക്രം ആണ് സൂര്യ അഭിനയിച്ച അവസാന ചിത്രം. റോളക്സ് എന്ന കൊടും വില്ലനായി സൂര്യയെത്തിയ അതിഥിവേഷം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കമൽഹാസൻ നായകനായി എത്തിയ ചിത്രത്തിൽ ഫഹദ് ഫാസിലും വിജയ് സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധാനം
