ഇത്തരത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. 

കൊവിഡ് രണ്ടാം തരം​ഗം ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഹാമാരിയെ ചെറുത്തു തോൽപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഓരോരുത്തരും. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പലർക്കും ജോലികൾ നഷ്ടമായി വീടുകളിൽ തന്നെ കഴിയുകയാണ്. ഈ അവസരത്തിൽ തന്റെ ഫാൻസ് ​ക്ലബ്ബ് അം​​ഗങ്ങൾക്ക് ധനസഹായവുമായി എത്തിയിരിക്കുകയാണ് നടൻ സൂര്യ. 

ഫാൻസ് ക്ലബ്ബിലെ 250 പേർക്ക് 50000 രൂപ വച്ചാണ് താരം നൽകിയത്. ഇവരുടെ അക്കൗണ്ടുകളിലേക്ക് സൂര്യ പണം അയക്കുകയായിരുന്നു. ഇത്തരത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona