ദ ഗോട്ട് കണ്ട് വിജയ് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുന്നു.
ദളപതി വിജയ് നായകനായി ഇനി ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈമാണ് പ്രദര്‍ശനത്തിനെത്താനുളളത്. രാഷ്‍ട്രീയത്തില്‍ സജീവമായതിനാല്‍ ദളപതി 69ഓടെ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിരമിക്കുന്നത് നേരത്തേ ആയോയെന്ന് താൻ സംശയിക്കുന്നതായി നടൻ ദളപതി വിജയ് പറഞ്ഞതാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. ദ ഗോട്ടിന്റെ പൂര്‍ത്തിയായ ചില ഭാഗങ്ങള്‍ കണ്ടപ്പോഴായിരുന്നു വിജയ്‍യുടെ പ്രതികരണമെന്നാണ് ലെറ്റസ് സിനിമയുടെ റിപ്പോര്‍ട്ട്
വെങ്കട് പ്രഭുവാണ് വിജയ്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈമിന്റെ ആദ്യ കോപ്പി ദളപതി വിജയ് കണ്ടിരുന്നു. സിനിമയില്‍ വിജയ് അതീവ തൃപ്‍തനാണ്. വിരമിക്കുന്നത് നേരത്തേ ആയിയെന്ന് വിജയ് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
വെങ്കട് പ്രഭുവിനൊപ്പം വീണ്ടും ഒന്ന് സിനിമയില്‍ നിന്ന് പിൻമാറുന്നതിന് മുന്നേ ചെയ്യണമായിരുന്നുവെന്നും താരം ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.
ദളപതി വിജയ് നായകനായ ചിത്രങ്ങളില്‍ ഒടിവില്‍ ലിയോയാണെത്തിയത്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Read More: 'പൊരുത്തിരു സെല്‍വ', രഘുതാത്തയിലെ ഗാനത്തിന്റെ വീഡിയോ പുറത്ത്
