Asianet News MalayalamAsianet News Malayalam

മൂന്ന് മണിക്കൂറോ ദൈര്‍ഘ്യം?, വിജയ്‍യുടെ ദ ഗോട്ടില്‍ നിന്ന് നീക്കാൻ ആവശ്യപ്പെട്ടത്

ദ ഗോട്ടില്‍ നിന്ന് നീക്കുന്നത് എത്ര സെക്കൻഡ്?.

 

Actor Thalapathy Vijays film The GOATs important update out hrk
Author
First Published Aug 28, 2024, 1:44 PM IST | Last Updated Aug 28, 2024, 1:44 PM IST

വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ദ ഗോട്ട്. ദ ഗോട്ട് സെൻസര്‍ ചെയ്‍തിനെ കുറിച്ചുള്ള അപ്‍ഡേറ്റാണ് നിലവില്‍ പുതുതായി ശ്രദ്ധയാകര്‍ഷിക്കുന്നത്. മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റുമായിരിക്കും ചിത്രത്തിന്റെ ദൈര്‍ഘ്യം.  ആകെ മൂന്ന് സെക്കൻഡ് മാത്രമാണ് ചിത്രത്തില്‍ സെൻസര്‍ ബോര്‍ഡ് നീക്കാൻ ആവശ്യപ്പെട്ടത്.

കേരളത്തിലും പുലര്‍ച്ചെ നാല് മണിക്ക് ഷോ സംഘടിപ്പിക്കും എന്നാണ് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായത് ദ ഗോട്ട് യുഎഇയില്‍ പ്രീമിയിയര്‍ ഷോ സെപ്‍തംബര്‍ നാലിനുമാണ്. യുഎസില്‍ നിലവില്‍ 221 ലൊക്കേഷനിലാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടത്തുക എന്നാണ് വിവിധ സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ദ ഗോട്ട് അഡ്വാൻസായി 1.44 കോടി രൂപ നേടിയെന്നുമാണ് നേരത്തെയുള്ള യുഎസ് കളക്ഷൻ റിപ്പോര്‍ട്ട്.

വിജയ് രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു താരവും ആണ് എന്നതിനാല്‍ ആ സ്വീകാര്യതയുമുണ്ട്. ഹിന്ദിയിലടക്കം ഞെട്ടിക്കുന്ന വൻ റിലീസാണ് ദ ഗോട്ടിനുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ റിലീസ് 1204 സ്‍ക്രീനുകളില്‍ ആലോചിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. കേരളത്തിലും വലിയ ആരാധകരുള്ള ഒരു താരമായതിനാല്‍ റിലീസ് സംസ്ഥാനമൊട്ടാകെ ഏതാണ്ട് 702 സ്‍ക്രീനുകളിലും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംവിധാനം നിര്‍വഹിക്കുന്നത് വെങ്കട് പ്രഭുവും തിരക്കഥ കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ്. ഡി ഏജിംഗ് സാങ്കേതിക വിദ്യയാല്‍ താരത്തെ ചെറുപ്പമാക്കിയതും ഒരു കൗതുകമായി മാറിയേക്കുമെന്നാണ് സിനിമാ ആരാധകര്‍ വിചാരിക്കുന്നത്. ദളപതി വിജയ് നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ ലിയോയാണെത്തിയതും ശ്രദ്ധയാകര്‍ഷിച്ചതും. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: തമിഴകത്ത് നിന്ന് ഒരു വാഴൈ, കളക്ഷനില്‍ വമ്പൻമാരെയും ഞെട്ടിക്കുന്നു, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios