മൈത്രി മൂവി മേക്കഴ്‌സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നടികർ തിലക'ത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു. ടൊവിനോയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കുരിശിൻ മേൽ കിടക്കുന്ന ടൊവിനോയുടെ ചിത്രമാണ് പോസ്റ്ററിൽ. ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കഴ്‌സിന്റെ ട്വിറ്റർ പേജിൽ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. 

Scroll to load tweet…

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ നടികർ തിലകത്തിൽ സൗബിൻ ഷാഹിറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡേവിഡ് പടിക്കൽ എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. പുഷ്പ സിനിമയുടെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മെക്കേഴ്‌സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. 

ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയുന്ന ചിത്രമെന്ന പ്രത്യേകതയും നടികർ തിലകത്തിനുണ്ട്. അൻപറിവ് ആണ് സംഘട്ടനം. ഭൂപതി കൊറിയോഗ്രഫിയും അരുണ്‍ വര്‍മ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈന്‍ ഹെസ്റ്റണ്‍ ലിനോ. ആല്‍ബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. 

തല്ലുമാലയാണ് ടൊവിനോയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. കഴിഞ്ഞ വർഷത്തിൽ ഏറ്റവും കൂടുതൽ കളക്ഷ്‍ സ്വന്തമാക്കിയ മലയാള ചിത്രങ്ങളിൽ ഒന്നും ഇതാണ്. ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍ത ചിത്രം പേര് സൂചിപ്പിക്കുന്നതുപോലെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒന്നിനുപിന്നാലെ ഒന്നെന്ന രീതിയില്‍ കോര്‍ത്ത ഒന്നായിരുന്നു. കല്യാണി പ്രിയദർശൻ ആയിരുന്നു നായികയായി എത്തിയത്. 

'ഡയറക്ഷനിൽ പച്ച പിടിച്ചില്ലെങ്കിലും വല്യ നടനായല്ലോ'; ടൊവിനോയ്ക്ക് ആശംസയുമായി ബേസിലും മാത്തുക്കുട്ടിയും

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കിയിലുള്ള ചിത്രമാണ് ടൊവിനോയുടേതായി റിലീസിന് എത്താനിരിക്കുന്നത്. നീലവെളിച്ചം എന്നുതന്നെയാണ് ചിത്രത്തിന്റെയും ടൈറ്റിൽ. ചിത്രം ഏപ്രിൽ 21ന് തിയറ്ററുകളിൽ എത്തും. ആഷിഖ് അബുവാണ് സംവിധാനം. അജയന്റെ രണ്ടാം മോഷണം ആണ് അണിയറയിൽ ഒരുങ്ങുന്ന നടന്റെ മറ്റൊരു ചിത്രം. ത്രിഡിയിലാണ് ഈ ബി​ഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്.