ടൊവിനോയുടെ മിന്നൽ മുരളി എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
മമ്മൂട്ടിക്കും (Mammootty) മോഹൻലാലിനുമൊപ്പമുള്ള (Mohanlal) ചിത്രം പങ്കുവച്ച് നടൻ ടൊവിനോ തോമസ്(Tovino Thomas). കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ മീറ്റിംഗിനിടയിലാണ് മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെയും ഒപ്പം ടൊവിനോ ഫോട്ടോയെടുത്തത്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
‘ഇതൊരു മില്ല്യണ്‍ ഡോളര്‍ മൊമെന്റാണ്. മലയാളത്തിലെ രണ്ട് റിയല്‍ സൂപ്പര്‍ ഹീറോസ്, മമ്മൂട്ടിയും ലാലേട്ടനും. ഈ ഫോട്ടോ ഞാന്‍ ഫ്രെയിം ചെയ്ത് ലിവിംഗ് റൂമില്‍ തൂക്കും,’ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ടൊവിനോ കുറിച്ചു.
അതേസമയം, ടൊവിനോയുടെ മിന്നൽ മുരളി എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബേസിൽ ജോസഫ് സംവിധാനെ ചെയ്യുന്ന ചിത്രം ക്രിസ്മസ് റീലീസായി ഡിസംബര്‍ 24 ന് നെറ്റ്ഫ്‌ളിക്‌സിലൂടെ എത്തും. മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരിക്കല്‍ മിന്നല്‍ ഏശുന്ന മുരളിക്ക് ചില അത്ഭുത ശക്തികള്‍ ലഭിക്കുകയാണ്. അത് അയാളുടെയും ആ നാട്ടുകാരുടെയും ജീവിതത്തില്‍ സൃഷ്‍ടിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക്.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
