കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.

ലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് നടൻ ഉണ്ണി മുകുന്ദൻ. മല്ലു സിം​ഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരം, ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കി കഴിഞ്ഞു. അഭിനേതാവിന് പുറമെ താനൊരു പാട്ടുകാരനും സിനിമാ നിർമ്മാതാവുമാണെന്ന് ഉണ്ണി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. മാളികപ്പുറം എന്ന ചിത്രമാണ് നടന്റേതായി റിലീസിനൊരുങ്ങുന്നത്. ഉണ്ണി മുകുന്ദന്റെ മറ്റൊരു കരിയർ ബെസ്റ്റ് ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിന്റെ ബുക്കിം​ഗ് ആരംഭിച്ചുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ഉണ്ണി മുകുന്ദൻ തന്നെയാണ് മാളികപ്പുറത്തിന്റെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ച വിവരം പങ്കുവച്ചിരിക്കുന്നത്. ബുക്ക് മൈ ഷോയിലൂടെ പ്രേ​ക്ഷകർക്ക് ടിക്കറ്റ് കരസ്ഥമാക്കാവുന്നതാണ്. മാളികപ്പുറം ഡിസംബർ 30 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തും. ബുക്കിം​ഗ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. 

മസിലളിയന്‍ എന്ന് മലയാളികൾ വിളിച്ച ഉണ്ണി മുകുന്ദൻ വേറിട്ട കഥാപാത്രങ്ങളുമായാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. മേപ്പടിയാൻ എന്ന ചിത്രം ഉണ്ണിയുടെ കരിയറിലെ മികച്ചൊരു വഴിതിരിവ് ആയിരുന്നു. ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാളികപ്പുറത്തിലും മികച്ചൊരു പ്രകടനം തന്നെയാകും നടൻ കാഴ്ചവയ്ക്കുക എന്നാണ് പ്രേക്ഷകർ കരുതുന്നത്. 

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

അത് അനുകരണമല്ല, ഒറിജിനൽ തന്നെ; വൈറല്‍ സുരേഷ് ഗോപി ശബ്ദത്തിന്റെ ഉടമ ഇവിടെയുണ്ട്