Asianet News MalayalamAsianet News Malayalam

'ഇത് നിന്‍റെ അച്ഛന്‍റെ കളിയാണ്': 'ഗോട്ട്' വിജയ് സ്വന്തം മകന് നല്‍കിയ ഉപദേശമോ?

വിജയ്‍ നായകനായ ഗോട്ട് ബോക്സോഫീസ് ഹിറ്റായി മാറുമ്പോൾ, ചിത്രത്തിലെ ചില ഭാഗങ്ങൾ ചർച്ചയാകുന്നു. 

actor vijay advice for his son jason sanjay in the goat movie directed by venkat prabhu
Author
First Published Sep 10, 2024, 9:17 AM IST | Last Updated Sep 10, 2024, 9:17 AM IST

ചെന്നൈ: വിജയ് നായകനായി എത്തിയ ഗോട്ട് കേരളത്തില്‍ സമിശ്ര പ്രതികരണമാണ് ഉണ്ടാക്കിയതെങ്കിലും ചിത്രം വന്‍ ബോക്സോഫീസ് ഹിറ്റാകുകയാണ്. ആദ്യത്തെ നാല് ദിവസത്തില്‍ തന്നെ വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത വിജയ് ചിത്രം 288 കോടിയോളമാണ് ആഗോള കളക്ഷന്‍ നേടിയത്. ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. 

അതേ സമയം ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ കയറിയതോടെ ചിത്രത്തിന്‍റെ പലഭാഗങ്ങളും ചര്‍ച്ചയാകുന്നുണ്ട്. വിജയ്‍ നടത്തിയ രാഷ്ട്രീയ പ്രവേശനം ചില സംഭാഷണങ്ങളില്‍ വരുന്നത് ചര്‍ച്ചയാകുന്നതോടൊപ്പം. തൃഷ ചിത്രത്തില്‍ ഡാന്‍സ് ചെയ്യാന്‍ എത്തിയതും വലിയ ചര്‍ച്ചയാണ്. എന്നാല്‍ വിജയ്‍യുടെ വ്യക്തിപരമായ ഒരു കാര്യം ചിത്രത്തിലുണ്ടെന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. 

ദളപതി വിജയ്‍യും മകന്‍ ജെയ്‌സൺ സഞ്ജയിയും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് മുന്‍പ് തന്നെ തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പിതാവിന്‍റെ അനുമതിയില്ലാതെയാണ് ജെയ്സണ്‍ ആദ്യ സംവിധായക സംരംഭത്തിന് വേണ്ടി ഒപ്പിട്ടത് എന്നാണ് വിവരം. ഇതില്‍ വിജയ്ക്ക് വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ഒരു വര്‍ഷത്തോളമായി ഈ പ്രൊജക്ട് ഒപ്പിട്ടിട്ടെങ്കിലും ഇതുവരെ അത് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഇതിന് വിജയിയുടെ അതൃപ്തി കാരണമാണെന്നും വിവരമുണ്ട്. 

അതേ സമയം സ്വന്തം അച്ഛനെ തന്നെ കുടുക്കുന്ന ഒരു മകനായാണ് ചെറുപ്പമുള്ള വിജയ് ചിത്രത്തില്‍. അവസാനം മകനെ അച്ഛന്‍ തിരിച്ച് കുടുക്കുന്നു. ഇതെല്ലാം അറിഞ്ഞോ അറിയാതെയോ വിജയ് മകന് നല്‍കുന്ന ഉപദേശമാണ് എന്നാണ് ചില തമിഴ് സൈറ്റുകളുടെ വാര്‍ത്തകളില്‍ പറയുന്നത്. , “ദിസ് ഈസ് യുവര്‍ ഫാദര്‍ ഗെയിം നൗ!” തുടങ്ങിയ ഡയലോഗുകള്‍ ഇതിന്‍റെ സൂചനയാണ് എന്നും ചിലര്‍ അനുമാനിക്കുന്നു. 

അതേ സമയം മകന്‍ വിജയ്‍യുടെ ചിത്രത്തിലെ പേര് ജീവന്‍ എന്നും രണ്ടാമത്തെ പേര് സഞ്ജയ് എന്നതുമാണ് എന്നതും ശ്രദ്ധേയമാണ്. ഒരു ഘട്ടത്തില്‍ 'ആരാണ് സഞ്ജയ്?' എന്ന ചോദ്യവും അച്ഛന്‍ വിജയ് ഉന്നയിക്കുന്നുണ്ട്. ആത്യന്തികമായി പിതാവാണ് ഈ ഗെയിമില്‍ ജയിക്കുന്നത് എന്നതും ഒരിക്കലും യാഥര്‍ച്ഛികതയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

എന്തായാലും ഗോട്ട് വലിയ വിജയമാണ് തമിഴകത്ത് നേടുന്നത്. ഇതിനകം തമിഴ്നാട്ടില്‍ മാത്രം ചിത്രം 100 കോടി പിന്നിട്ടു കഴിഞ്ഞു. ആഗോളതലത്തില്‍ ചിത്രം വന്‍ വിജയം നേടുകയാണ്. 

'അപ്പുറത്ത് നില്‍ക്കുന്നത് എന്‍റെ അച്ഛനല്ലെ': ദുരൂഹതകള്‍ ഒളിപ്പിച്ച് 'കിഷ്കിന്ധാ കാണ്ഡം' ട്രെയിലര്‍

'ഡീ ഏജിംഗി'ല്‍ ട്വിസ്റ്റ് ഉണ്ട്! ഡബിള്‍ റോളിലെ 'മകന്‍' വിജയ് അല്ല, അവതരിപ്പിച്ചത് മറ്റൊരു നടന്‍

Latest Videos
Follow Us:
Download App:
  • android
  • ios