ആദായനികുതി വകുപ്പിന്‍റെ റെയ്ഡും വിവാദങ്ങളും കത്തി നില്‍ക്കുന്നതിനിടെ വൈറലായി നടന്‍ വിജയ്‍യുടെ സെല്‍ഫി. 'മാസ്റ്റര്‍' സിനിമയുടെ ചിത്രീകരണത്തിനിടെ താരത്തെ കാണാനെത്തിയ ആരാധകരെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് വിജയ് സെല്‍ഫി പകര്‍ത്തിയത്.

കാരവന് മുകളില്‍ കയറിനിന്ന് അവര്‍ക്കുനേരെ കൈവീശിയ വിജയ് സെല്‍ഫി പകര്‍ത്തുകയായിരുന്നു. ഇതോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. നടന്‍ സണ്ണി വെയ്‍ന്‍ അടക്കം നിരവധി പേരാണ് ചിത്രം ഇതിനോടകം തന്നെ പങ്കുവച്ചത്. 

'മാസ്റ്റര്‍' ചിത്രീകരണത്തിനിടെയാണ് വിജയ്‍യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തത്. ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. അദ്ദേഹത്തെ ഇനിയും ചോദ്യം ചെയ്തേക്കും മൂന്ന് ദിവസത്തിനകം ഹാജരാകാന്‍ വിജയ്ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.