ലിയോ തിയറ്ററിൽ ആവേശം നിറച്ച് പ്രദർശനം തുടരുന്നതിനിടെ ദളപതി 68ന്റെ വൻ അപ്ഡേറ്റ്. 

ലിയോ റിലീസിന് പിന്നാലെ വിജയിയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഉൾപ്പടെ ഉള്ളവർ. വിജയിയുടെ അടുത്ത ചിത്രം വെങ്കട് പ്രഭുവിനൊപ്പം ആയിരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ലിയോ തിയറ്ററിൽ ആവേശം നിറച്ച് പ്രദർശനം തുടരുന്നതിനിടെ ദളപതി 68ന്റെ വൻ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ദളപതി 68ന്റെ പൂജ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തുന്നുമുണ്ട്. പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോ​ഗി ബാബു, വിടിവ ​ഗണേഷ്, തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒരു കാലത്ത് തമിഴ് സിനിമയില്‍ വലിയ താരമൂല്യമുണ്ടായിരുന്ന നടന്‍ പ്രശാന്ത്, വിജയിയ്ക്ക് ഒപ്പം അഭിനയിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 

Scroll to load tweet…

എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ദളപതി 68 നിര്‍മിക്കുന്നത്. വിജയിയുടെ ബിഗില്‍ എന്ന ചിത്രവും നിര്‍മിച്ചത് ഇവരായിരുന്നു. സയന്‍സ് ഫിക്ഷന്‍ മാസ് മസാല പടം ആകും ദളപതി 68 എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ വരേണ്ടതുണ്ട്. അതേസമയം, ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലിയോ റിലീസിന് മുന്‍പ് തന്നെ ആരംഭിച്ചു എന്നാണ് വിവരം. 

റോഷാക്ക്, ബസൂക്ക, ടർബോ..; അഭിനയത്തിൽ മാത്രമല്ല പേരിലും മമ്മൂട്ടി വെറൈറ്റി !

ഒക്ടോബര്‍ 19നാണ് വിജയ്- ലോകേഷ് കോമ്പോയില്‍ ഒരുങ്ങിയ ലിയോ റിലീസ് ചെയ്തത്. പാര്‍ത്ഥിപന്‍, ലിയോ ദാസ് എന്നീ കഥാപാത്രങ്ങളായി വിജയ് നിറഞ്ഞാടിയ ചിത്രം റിലീസ് ചെയ്ത് നാല് ദിവസത്തില്‍ 400 കോടി അടുപ്പിച്ച് നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. തൃഷ, ബാബു ആന്‍റണി, മന്‍സൂര്‍ അലി, സഞ്ജയ് ദത്ത്, മാത്യു, അര്‍ജുന്‍ സര്‍ജ തുടങ്ങി വന്‍താര നിര ലിയോയില്‍ അണിനിരന്നിരുന്നു. സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രത്തിന്‍റെ നിര്‍മാണം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..