'ലിയോ' വിജയവേദിയിൽ വിജയ്നെ സാക്ഷിയാക്കി അർജുൻ്റെ വമ്പൻ പ്രഖ്യാപനം! ആരാധകർക്ക് ഇനിയെന്തുവേണം?
വിജയ് വേദിയിൽ ഉള്ളപ്പോൾ ആയിരുന്നു പ്രഖ്യാപനം എന്നതിനാൽ തന്നെ അർജുൻ്റെ വാക്കുകൾക്ക് പ്രസക്തി ഏറെയാണെന്നാണ് ആരാധകർ പറയുന്നത്

ചെന്നൈ: ലിയോ സിനിമയുടെ വിജയാഘോഷ വേദിയിൽ വമ്പൻ പ്രഖ്യാപനം നടത്തി നടൻ അർജുൻ. ആരാധകരെ അത്രത്തോളം ആവേശത്തിലാക്കുന്ന പ്രഖ്യാപനമാണ് അർജുൻ നടത്തിയത്. വിജയ് ൻ്റെ രാഷ്ട്രീയ പ്രവേശനം എപ്പോഴെന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് വിജയ് നെ സാക്ഷിയാക്കി അർജുൻ നടത്തിയത്. വിജയ് ഉടൻ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നാണ് അർജുൻ പ്രഖ്യാപിച്ചത്. ഒരു നേതാവിനുള്ള എല്ലാ ഗുണങ്ങളും വിജയ്ക്കുണ്ട് എന്നും അർജുൻ പറഞ്ഞു. വിജയ് വേദിയിൽ ഉള്ളപ്പോൾ ആയിരുന്നു പ്രഖ്യാപനം എന്നതിനാൽ തന്നെ അർജുൻ്റെ വാക്കുകൾക്ക് പ്രസക്തി ഏറെയാണെന്നാണ് ആരാധകർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
2026 ല്‍ എന്ത് സംഭവിക്കുമെന്ന് അവതാരകന്‍; വിജയ്‍യുടെ മറുപടിയില്‍ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച് ആരാധകര്‍
ചെന്നൈ ജവഹര്‍ലാല്‍ നെഹ്രു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ലിയോയുടെ മറ്റെല്ലാ അണിയറ പ്രവര്‍ത്തകരും താരങ്ങളും എത്തിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കപ്പെട്ടിരുന്നതിനാല്‍ വിജയ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഇന്നത്തെ പരിപാടിയെ നോക്കിക്കണ്ടിരുന്നത്. വേദിയിലേക്കെത്തിയ വിജയ്‍യോട് പരിപാടിയുടെ അവതാരകരിലൊരാള്‍ പല ചോദ്യങ്ങള്‍ ചോദിച്ചതില്‍ ഒന്ന് 2026 നെക്കുറിച്ച് ആയിരുന്നു. എന്നാല്‍ പിടി കൊടുക്കാതെയായിരുന്നു തുടക്കത്തില്‍ വിജയ്‍യുടെ മറുപടി. 2025 ന് അപ്പുറം വേറെ വര്‍ഷം ഇല്ലെന്ന് ആദ്യം ഒഴിഞ്ഞുമാറിയ വിജയ്‍യോട് സീരിയസ് ആയിട്ട് പറയണമെന്നായിരുന്നു അവതാരകന്‍റെ പ്രതികരണം. ഫുട്ബോള്‍ വേള്‍ഡ് കപ്പ്. അത് ഏത് വര്‍ഷമാണ്? നീ ചെക്ക് പണ്ണ് ബ്രോ. 2026 ലാണ് വേള്‍ഡ് കപ്പ്, വിജയ് വീണ്ടും തമാശ പൊട്ടിച്ചു. കൊഞ്ചം സീരിയസ് ആവ് അണ്ണേ. പുറം നാട്ടിലെ കാര്യമല്ല, തമിഴ്നാട്ടിലെ കാര്യമാണ് ചോദിച്ചതെന്ന് അവതാരകന്‍. തുടര്‍ന്നുള്ള വിജയ്‍യുടെ വാക്കുകളാണ് ചര്‍ച്ചയായിരിക്കുന്നത്. കപ്പ് മുഖ്യം ബിഗിലേ, സ്വന്തം ചിത്രത്തിലെ ഡയലോഗ് കടമെടുത്ത് വിജയ് പറഞ്ഞു. ഇപ്പോഴാണ് ആ വേള്‍ഡ് കപ്പ് ഫുട്ബോള്‍ എവിടെ നടക്കുന്നതെന്ന് തനിക്ക് മനസിലായതെന്നായിരുന്നു അവതാരകന്‍റെ മറുപടി. 2026 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഉറപ്പായും രാഷ്ട്രീയപ്രവേശനം ഉണ്ടാവുമെന്നതിന് വിജയ് നല്‍കുന്ന ഉറപ്പായാണ് ഈ വാക്കുകളെ വിജയ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.