ആരാധകരുടെ ആവേശത്തിരയില്‍ വേലി തകര്‍ന്നു; ഒടുവില്‍ രക്ഷയ്‌ക്കെത്തി ഇളയ ദളപതി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 14, Mar 2019, 11:11 PM IST
actor vijay protect his fans for shooting location in chennai
Highlights

താരത്തിന്റെ സമയോജിതമായ ഇടപെടലിലൂടെ വൻ അപകടമാണ് ഒഴിവായത്. എന്തായാലും ആരാധകരെ സം​രക്ഷിക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളി‍ൽ വ്യാപകമായി പ്രചരിക്കുകയാണ്.

തിരശ്ശീലയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവത്തിലും രക്ഷനായി ഇളയ ദളപതി വിജയ്. തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്ക് കാണാനായി ആർത്തിരമ്പി എത്തിയ ആരാധകരുടെ ആവേശത്തിൽ മറിഞ്ഞു വീണ വേലി, താങ്ങി നിർത്തി ആരാധകരെ രക്ഷിക്കുന്ന ഇളയ ദളപതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

താരവും സംഘവും വേലി മറിയാതെ തടഞ്ഞുനിർത്തിയതോടെ വലിയ അപകടമാണ് ഒഴിവായത്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലോക്കേഷനിലായിരുന്നു സംഭവം. ഷൂട്ടിന്റെ ഇടവേളയിൽ ചെറിയ ചാല്‍ ചാടിക്കടന്ന് ആരാധകര്‍ക്ക് അരികിലേക്ക് താരം എത്തുകയായിരുന്നു. എന്നാൽ പെട്ടെന്നാണ് വേലി തകര്‍ന്ന് വീഴാന്‍ തുടങ്ങിയത്. ഉടൻ തന്നെ വിജയ് വേലി താങ്ങി പിടിക്കുകയും ശേഷം അദ്ദേഹത്തിന്റെ സഹായികളും പങ്കാളികളാകുകയുമായിരുന്നു. 

താരത്തിന്റെ സമയോജിതമായ ഇടപെടലിലൂടെ വൻ അപകടമാണ് ഒഴിവായത്. എന്തായാലും ആരാധകരെ സം​രക്ഷിക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളി‍ൽ വ്യാപകമായി പ്രചരിക്കുകയാണ്.
 
 

loader