Asianet News MalayalamAsianet News Malayalam

ലിയോ റിലിസാകും മുന്നേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ് ദളപതി 68, അപ്‍ഡേറ്റ്

വിജയ്‍യുടെ ദളപതി 68ന്റെ അപ്ഡേറ്റ്.

 

Actor Vijay starrer new film Thalapathy 68s upate Venkat Prabhu starts from october 1st week hrk
Author
First Published Sep 26, 2023, 6:31 PM IST

തെന്നിന്ത്യയില്‍ ആരാധകരുടെ എണ്ണത്തില്‍ മുന്നിലുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. അതുകൊണ്ടുതന്നെ വിജയ് നായകനാകുന്ന ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനം വലിയ ചര്‍ച്ചയാകാറുണ്ട്. ലിയോയുടെ റിലീസാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ദളപതി 68ഉം വിജയ്‍‍യുടേതായി വാര്‍ത്തകളില്‍ നിറയുകയാണ് ഇപ്പോള്‍.

ദളപതി 68 ഒക്ടോബര്‍ ആദ്യ ആഴ്‍ച ആരംഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് കാര്‍ത്തിക് രവിവര്‍മ ട്വീറ്റ് ചെയ്യുന്നത്. സംവിധാനം വെങ്കട് പ്രഭുവാണ്. ദളപതി 68ന്റെ ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലിയോയുടെ റിലീസിനും മുന്നേ പുതിയ ചിത്രം ദളപതി 68ന്റെ തെന്നിന്ത്യൻ ഭാഷകളിലെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടികളുടെ തുകയ്‍ക്കാണ് ബിസിനസ് നടന്നത്. നെറ്റ്ഫ്ലിക്സിനാണ് ദളപതി 68ന്റെ റൈറ്റ്‍സ്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്.  തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം വിക്രമിന് പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകത ഉള്ളതിനാല്‍ ആരാധകര്‍ക്ക് ലിയോയില്‍ വലിയ പ്രതീക്ഷകളാണ്. സംവിധായകൻ ലോകേഷ് കനകരാജും വിജയ്‍യും ആദ്യമായി ഒന്നിച്ച മാസ്റ്റര്‍ വൻ ഹിറ്റാകുകയും ചെയ്‍തിരുന്നു. ആക്ഷന് പ്രാധാന്യം നല്‍കിയിട്ടുള്ളതാണ് ലിയോ.

നായികയായി എത്തുന്നത് തൃഷയാണ്. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി തൃഷ വീണ്ടും എത്തുന്നത് എന്ന പ്രത്യേകതയുള്ളതിനാല്‍ ആരാധകര്‍ക്ക് ഒരു ആഘോഷമാണ്. ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രമായി ലിയോയില്‍ എത്തുന്ന എന്നത് ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നു. അര്‍ജുൻ, മനോബാല, മാത്യു, സാൻഡി മാസ്റ്റര്‍, അഭിരാമി വെങ്കടാചലം, ബാബു ആന്റണി, മൻസൂര്‍ അലിഖാൻ, മിസ്‍കിൻ, പ്രിയ ആനന്ദ്, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്,  ജാഫര്‍ സാദിഖ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

Read More: ബോക്സ് ഓഫീസ് കിംഗ് മോഹൻലാലോ മമ്മൂട്ടിയോ?, 23 വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios