Asianet News MalayalamAsianet News Malayalam

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

 2 മണി മുതൽ സ്റ്റാർട്ടാക്കിയ കാറിൽ ഇരുന്ന വിനോദിനെ മണിക്കൂറുകൾ കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. വിളിച്ചിട്ടും തുറക്കാതെ വന്നതോടെ കാറിന്റെ വശത്തെ ചില്ല് പൊട്ടിച്ചു

actor vinod thomas found dead inside car apn
Author
First Published Nov 18, 2023, 9:43 PM IST

കോട്ടയം : പ്രശസ്ത ചലച്ചിത്രതാരം വിനോദ് തോമസിനെ കോട്ടയം പാമ്പാടിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ വൈകുന്നേരം അഞ്ചരയോടെയാണ് വിനോദിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.തുടർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. രാവിലെ 11 മണി മുതൽ ഉണ്ടായിരുന്ന വിനോദ് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് ഉള്ളിൽ കയറി എസി ഓൺ ആക്കിയിട്ട് ഇരുന്നത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാർ തുറക്കാതെ വന്നതോടെ ബാർ ജീവനക്കാർ മുട്ടി വിളിച്ചു. വാതിൽ തുറക്കാതെയായതോടെ കാറിന്റെ ചില്ല് തകർത്താണ് വാതിൽ തുറന്നത്.

തുടർച്ചയായി കാറിനുള്ളിലെ എസി പ്രവർത്തിച്ചതിന് തുടർന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം പോസ്റ്റ്മോർട്ടത്തിലൂടെമാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പാമ്പാടി പൊലീസ് അറിയിച്ചു. അയ്യപ്പനും കോശിയും, ജൂൺ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47 ആമത്തെ വയസിലാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്.കോട്ടയം മീനടം സ്വദേശിയാണ്.

മന്ത്രി രാധാകൃഷ്ണൻ എവിടെ? നവകേരള സദസിന്‍റെ 500 ഓളം ഫ്ലക്സുകളിൽ കാണാനില്ല; പിഴവ് കൊയിലാണ്ടിയിൽ, പിന്നാലെ മാറ്റി

 

 

 

 


 

Follow Us:
Download App:
  • android
  • ios