മന്ത്രി രാധാകൃഷ്ണൻ എവിടെ? നവകേരള സദസിന്‍റെ 500 ഓളം ഫ്ലക്സുകളിൽ കാണാനില്ല; പിഴവ് കൊയിലാണ്ടിയിൽ, പിന്നാലെ മാറ്റി
മറ്റ് മന്ത്രിമാരുടെയെല്ലാം ഫോട്ടോ ഫ്ലക്സിൽ ഇടം പിടിച്ചെങ്കിലും കെ. രാധാകൃഷണന്‍റെ മാത്രം ഫോട്ടോയില്ലാതെയാണ് ഫ്ലക്സ് പ്രിന്‍റ് ചെയ്തത്.

കോഴിക്കോട്: കൊയിലാണ്ടിയില്‍ നവകേരള സദസിനായി വെച്ച ഫ്ലക്സിൽ പിഴവ്. ഫ്ലക്സ് ബോര്‍ഡില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷണന്‍റെ ഫോട്ടോയില്ല. മറ്റ് മന്ത്രിമാരുടെയെല്ലാം ഫോട്ടോ ഫ്ലക്സിൽ ഇടം പിടിച്ചെങ്കിലും കെ. രാധാകൃഷണന്‍റെ മാത്രം ഫോട്ടോയില്ലാതെയാണ് ഫ്ലക്സ് പ്രിന്‍റ് ചെയ്തത്. അഞ്ഞൂറോളം ഫ്ലക്സുകളാണ് മന്ത്രി രാധാകൃഷ്ണന്‍റെ ഫോട്ടോയില്ലാതെ പ്രിന്‍റ് ചെയ്തത്. ഇത് പലയിടത്തും വെക്കുകയും ചെയ്കു. പിഴവ് കണ്ടെത്തിയതിനെ തുടർന്ന് ഫ്ലക്സുകൾ മാറ്റി, കെ.രാധാകൃഷ്ണന്റെ ഫോട്ടോ ഉൾപ്പെടുത്തി പുതിയത് വെച്ചു.
മുഖ്യമന്ത്രിയുടേയും പത്തൊന്‍പത് മന്ത്രിമാരുടേയും ഫോട്ടോ പോസ്റ്ററിലുണ്ട്. കൊയിലാണ്ടി എം.എ.എല്‍ കാനത്തില്‍ ജമീലയുടേയും ഫോട്ടോ പോസ്റ്ററിലുണ്ട്. അഞ്ഞൂറോളം ഫ്ളക്സുകളാണ് ഈ രീതിയില്‍ മണ്ഡലത്തിലെ പലയിടത്തുമായി വെച്ചത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെട്ടെ ഈ പോസ്റ്ററുകള്‍ പ്രചരിച്ചു. ഇതോടെയാണ് സംഘാടകരുടെ ശ്രദ്ധയില്‍ ഇത് പെട്ടത്. പ്രിന്‍റിങ്ങിനിടെ പറ്റിയ പിഴവാണെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം.കോഴിക്കോടെ ഒരു സ്വകാര്യ പ്രസില്ലാണ് പോസ്റ്റര്‍ രൂപകല്‍പ്പനയും പ്രിന്‍റിങ്ങും നടത്തിയത്.
ആലുവ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അംഗീകാരം, 48 പേർക്ക് ഗുഡ് വില്‍ സര്‍ട്ടിഫിക്കറ്റ്
മന്ത്രി രാധാകൃഷ്ണന്‍റെ ഫോട്ടോ ഫ്ലക്സില്‍ ഉള്‍പ്പെടുത്താന്‍ പ്രസ്സുകാര്‍ക്ക് വിട്ടുപോയതാണെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല വിശദീകരിച്ചു. എല്ലായിടത്തും ഒരേ രീതിയിലുള്ള പ്രചാരണ ബോര്‍ഡുകളായതിനാല്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയില്ലെന്നും പ്രചാരണ കമ്മിറ്റി വിശദീകരിക്കുന്നു. പിഴവ് മനസിലായതോടെ പഴയ ബോര്‍ഡുകള്‍ നീക്കം ചെയ്ത് മന്ത്രി കെ.രാധാകൃഷണനെ കൂടി ഉല്‍പ്പെടുത്തി പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചെന്നും കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു