ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിനിടെ ജോര്‍ദ്ദാനില്‍ കുടുങ്ങിയ പൃഥ്വി മടങ്ങിവരുമെന്ന് തനിക്കുറപ്പുണ്ടെന്നും വിഷ്ണു ട്വിറ്ററില്‍ കുറിച്ചു. 

അയ്യപ്പനും കോശിയും നേരിന്‍റെയും സത്യസന്ധതയുടെയും ഉദാഹരണമാണെന്ന് തെന്നിന്ത്യന്‍ നടന്‍ വിഷ്ണു വിശാല്‍. ചിത്രം കണ്ട് ട്വിറ്ററിലൂടെയാണ് വിഷ്ണുവിന്‍റെ അഭിപ്രായപ്രകടനം. പൃഥ്വിരാജിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ട്വീറ്റ് ആരംഭിക്കുന്നത്. ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിനിടെ ജോര്‍ദ്ദാനില്‍ കുടുങ്ങിയ പൃഥ്വി മടങ്ങിവരുമെന്ന് തനിക്കുറപ്പുണ്ടെന്നും വിഷ്ണു ട്വിറ്ററില്‍ കുറിച്ചു. 

''ഹായ് പൃഥ്വിരാജ് സര്‍..
അയ്യപ്പനും കോശിയും നേരിന്‍റെയും സത്യസന്ധതയുടെയും ഉദാഹരണമാണ്. 
താങ്കളോടും ടീമിനോടും സ്നേഹം..
ഇപ്പോഴെവിടെയാണോ ഉള്ളത് അവിടെനിന്ന് താങ്കള്‍ മടങ്ങി വരുമെന്ന് എനിക്കുറപ്പുണ്ട്. 
ആരാധകനെന്ന നിലയിലും അഭ്യതയകാംഷി എന്ന നിയലിയും...
ദൈവം അനുഗ്രഹിക്കട്ടെ...''

Scroll to load tweet…

അനാര്‍ക്കലിക്ക് ശേഷം സച്ചിയുടെ സംവിധാനത്തില്‍ പൃഥ്വിരാജും ബിജുമേനോനും ഒരുമിച്ചഭിനയിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ആടുജീവിതമെന്ന ബ്ലെസി ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലാണ് പൃഥ്വിരാജ് ഇപ്പോള്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നെങ്കിലും വീണ്ടും ആരംഭിച്ചതായി ഫെഫ്ക ജെനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കിയിരുന്നു.