നടി ദേവി ചന്ദ്‍ന കൊവിഡ് പൊസീറ്റീ‍വായി. 

രാജ്യം കൊവിഡിന്റെ മൂന്നാം തംരംഗത്തിന്റെ ഭീഷണിയിലാണ്. ഒമിക്രോണും ഡെല്‍റ്റ വക ഭേദങ്ങളും പടരുന്ന സാഹചര്യമാണുള്ളത്. ആദ്യ തരംഗത്തിന്റെ അത്ര ഗുരുതരമായ ആരോഗ്യപ്രശ്‍നങ്ങളുണ്ടാകുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും മഹാമാരി സൃഷ്‍ടിക്കുന്ന ആശങ്ക ചെറുതല്ല. നടി ദേവി ചന്ദ്‍നയും (Devi Chandana) കൊവിഡ് പൊസീറ്റീ‍വ് ആയിരിക്കുകയാണെന്ന് അറിയിക്കുന്നു.

കൊവിഡ് പൊസീറ്റിവായിരിക്കുന്നു. ഹോം ക്വാറന്റൈന് നിര്‍ദ്ദേശിച്ചു. ഗുരുതരമായിട്ടൊന്നുമില്ല. പെട്ടെന്ന് തിരിച്ചുവരാം പ്രിയപ്പെട്ടവരെ, എല്ലാവരും പ്രാര്‍ഥിക്കണമെന്നും സുരക്ഷിതരായിരിക്കൂവെന്നും ദേവി ചന്ദ്‍ന സാമൂഹ്യമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

View post on Instagram

കഴിഞ്ഞ ദിവസം മമ്മൂട്ടിയും കൊവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ച് അറിയിച്ചിരുന്നു. ഒരു ചെറിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ തനിക്ക് മറ്റ് പ്രശ്‍നങ്ങളൊന്നുമില്ലെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും കൊവിഡ് പരിശോധനയില്‍ ഞാന്‍ പോസിറ്റീവ് ആയി. എപ്പോഴും മാസ്‍ക് ധരിക്കുകയും പരമാവധി കരുതല്‍ സ്വീകരിക്കുകയും ചെയ്യുകയെന്നും മമ്മൂട്ടി എഴുതിയിരുന്നു.

നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മമ്മൂട്ടിക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഗായിക ലതാ മങ്കേഷ്‍കറും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ലതാ മങ്കേഷ്‍കര്‍ ഐസിയുവിലാണെങ്കിലും രോഗം ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. എപ്പോഴാണ് ലതാ മങ്കേഷ്‍കര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിടാനാകുക എന്ന് അറിവായിട്ടില്ല.