പെരുമ്പാവൂരിലെ സ്ഥാനാർത്ഥിയായ നടി ലക്ഷ്മി പ്രിയ, താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു കടുത്ത ആരാധികയാണെന്ന് പറയുന്നു. കുറഞ്ഞ വിലയ്ക്കുള്ള സാനിറ്ററി നാപ്കിൻ, ഗ്യാസ് കണക്ഷൻ, സുകന്യ സമൃദ്ധി യോജന തുടങ്ങിയ ജനക്ഷേമ പദ്ധതികളെ പ്രശംസിച്ചു.

കേരളത്തിൽ എങ്ങും തെരഞ്ഞെടുപ്പ് ആവേശം ഇരമ്പുകയാണ്. ഇത്തവണ സെലിബ്രിറ്റി സ്ഥാനാർത്ഥികളിൽ നടിയും മുൻ ബി​ഗ് ബോസ് താരവുമായ ലക്ഷ്മി പ്രിയയും ഉണ്ട്. ട്വിന്റി ട്വന്റി സ്ഥാനാർത്ഥിയായി പെരുമ്പാവൂരിലാണ് ലക്ഷ്മി പ്രിയ ജനവിധി തേടുന്നത്. തതവസരത്തിൽ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയാണെന്ന് പറയുകയാണ് ലക്ഷ്മി പ്രിയ. ഭാരത്തിലെ ഓരോ പെണ്‍ മക്കളുടേയും അച്ഛനാണ് മോദിയെന്നും അദ്ദേഹം നടത്തിയ പദ്ധതികൾ മറ്റൊരു സർക്കാരും ന‍ടത്തിയിട്ടില്ലെന്നും ലക്ഷ്മി പറയുന്നു.

ലക്ഷ്മി പ്രിയയുടെ വാക്കുകൾ ഇങ്ങനെ

100 ശതമാനം മോദിജിയുടെ ആരാധികയാണ് ഞാന്‍. അദ്ദേഹം കൊണ്ടുവന്നിട്ടുള്ള പദ്ധതികളാണ് അതിന് കാരണം. ഒരു പ്രാവശ്യം സാനിറ്ററി നാപ്കിന്‍ വാങ്ങാനായി നിധി ജന്‍ഔഷധിയിലാണ് ഞാന്ഡ കയറിയത്. അന്ന് 10 രൂപയാണ് അവര്‍ വാങ്ങിയത്. ഇന്നത്തെ കാലത്ത് 10 രൂപയ്ക്ക് ഒരിക്കലും സാനിറ്ററി നാപ്കിന്‍ കിട്ടില്ല. ആ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ നിന്നും ഞാന്‍ പൊട്ടി പൊട്ടി കരഞ്ഞിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ഇവിടുത്തെ സ്ത്രീകള്‍ വൃത്തിയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. സാനിറ്ററി നാപ്കിന് എത്ര വിലയാണെങ്കിലും നമ്മളത് വാങ്ങും. പക്ഷേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുഞ്ഞുങ്ങളെ സംബന്ധിച്ച് അതല്ല. അവര്‍ ആര്‍ത്തവ സമയത്ത് ഉടുക്കാന്‍ ഒരു കഷണം തുണി പോലും ഇല്ലാതെ, സ്കൂളില്‍ പോലും അല്ലെങ്കില്‍ ജോലിക്ക് പോകാണ്ട് ചാരം, മണ്ണ്, ഇല എന്നിവയിൽ ഇരുന്നൊരു തലമുറയുണ്ട്. അവര്‍ക്ക് വേണ്ടിയാണ് 10 രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍ എന്ന പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഒരു സ്ത്രീ എന്ന നിലയില്‍ എനിക്കത് കൂടുതല്‍ മനസിലാക്കാന്‍ പറ്റും.

മോദിജി ഏതൊക്കെ കാര്യങ്ങളില്‍ ചിന്തിക്കുന്നെന്ന് ആലോചിച്ച് നോക്കൂ. ബയോളജിക്കലി അദ്ദേഹത്തിന് കുട്ടികളില്ലായിരിക്കും. പക്ഷേ ഭാരത്തിലെ ഓരോ പെണ്‍ മക്കളുടേയും അച്ഛനാണ്. ആ സ്ഥാനത്ത് നിന്നാണ് നമ്മുടെ പ്രധാനമന്ത്രി ചിന്തിക്കുന്നത്. എല്ലാ വീടുകളിലും ഗ്യാസ് കണക്ഷന്‍ കൊണ്ടുവന്നു. 60 വയസായിട്ടുള്ള അമ്മമാര്‍ക്ക് വേണ്ടിയുള്ള പദ്ധതി, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പഠനത്തിനും ഒക്കെയായിട്ട് സുകന്യ സമൃദ്ധിയോജന പദ്ധതി അങ്ങനെ എത്രയെത്ര പദ്ധതികളാണ് അദ്ദേഹം കൊണ്ടുവന്നത്.

എതിരാളികള്‍ മോദി ജിയെ കളിയാക്കുന്നത് പോലെ അദ്ദേഹം ഒരു ചായക്കടക്കാരന്‍റെ മകനായത് കൊണ്ടു തന്നെയാണ്, വളരെ താഴ്ന്ന നിലയില്‍ നിന്നും പ്രവര്‍ത്തിച്ച് വന്നവനായത് കൊണ്ടാണ് ഒരു മനുഷ്യന് അടിസ്ഥാന പരമായിട്ട് എന്തൊക്കെയാണ് വേണ്ടതെന്ന് മനസിലാക്കി ഓരോന്ന് ചെയ്തത്. ഇതൊന്നും ഇവിടെ മാറി മാറി വന്ന, ഇവിടെ കോണ്‍ഗ്രസ് ഭരണം മാത്രമെ വന്നിട്ടുള്ളൂ.. ഇവരാരും ചെയ്തിട്ടില്ല. ഇതെല്ലാം കൊണ്ടുവന്ന വ്യക്തിയാണ് നരേന്ദ്ര മോദി ജി. അദ്ദേഹത്തെ ഞാന്‍ ആരാധിക്കുകയും സ്നേഹിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാത്ത ഒരു ദിവസം പോലുമില്ല. അതുപോലുള്ള ആള്‍ക്കാരെയാണ് നമ്മുടെ ഭാരതത്തിന് തീര്‍ച്ചയായും വേണ്ടതും. വെറ്റൈറ്റി മീഡിയയോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming