സഹസംവിധായകനായ അജിത് രാജുവുമായി കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്.

നടി അജ്ഞലി നായര്‍ക്ക് പെൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയുലൂടെ മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷ വാര്‍ത്ത അറിയിച്ചത്. ജീവതം അങ്ങോളം അത്ഭുതങ്ങൾ നിറഞ്ഞതാണ്, ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തെപ്പോലെ - ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അ‌ഞ്ജലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

സഹസംവിധായകനായ അജിത് രാജുവുമായി കഴിഞ്ഞ നവംബറിലായിരുന്നു അഞ്ജലിയുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ അഞ്ജലിക്ക് ഒരു മകളുണ്ട്, ആവ്നി. മകൾക്കും അജിത്തിനുമൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും അഞ്ജലി ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.

View post on Instagram

മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തില്‍ ബാലതാരമായിട്ട് സിനിമയിലേക്ക് എത്തിയ ആളാണ് അഞ്ജലി. മോഡല്‍ എന്ന നിലയില്‍ നിരവധി പരസ്യ ചിത്രങ്ങളിലും സംഗീത ആല്‍ബങ്ങളിലും ഒപ്പം ടെലിവിഷന്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ല്‍ പുറത്തെത്തിയ തമിഴ് ചിത്രം നെല്ലിലൂടെയാണ് സിനിമയിലെ നായികയായുള്ള തുടക്കം. സീനിയേഴ്സ് എന്ന ചിത്രത്തിലെ റെനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മലയാളത്തില്‍ സജീവമാകുന്നത്. അഞ്ച് സുന്ദരികള്‍, എബിസിഡി, മുന്നറിയിപ്പ്, ലൈല ഓ ലൈല, കനല്‍, കമ്മട്ടിപ്പാടം, ഒപ്പം, പുലിമുരുകന്‍, ടേക്ക് ഓഫ്, ദൃശ്യം 2, കാവല്‍, അണ്ണാത്തെ, ആറാട്ട് തുടങ്ങി 125ല്‍ ഏറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.

പരസ്യചിത്ര സംവിധായകനും തമിഴ്, മലയാളം സിനിമാ മേഖലകളില്‍ അസോസിയേറ്റ് ഡയറക്ടറുമാണ് അജിത്ത് രാജു. ലാല്‍ ജോസ്, വെങ്കട് പ്രഭു അടക്കമുള്ള സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. സംവിധായകന്‍ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ആദ്യ ഭര്‍ത്താവ്. 2011ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. 2016ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. അജിത്ത് രാജുവും ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. 

Read Also : മഞ്ജു വാര്യർക്ക് പകരം അപര്‍ണ ബാലമുരളി; 'കാപ്പ' ചിത്രീകരണം പുരോ​ഗമിക്കുന്നു