കണ്ടന്റ് ക്രിയേറ്റർ അഖിൽ ഷാ, തൻ്റെ 'മഹാരാജ ഹോസ്റ്റൽ' എന്ന സിനിമ റിലീസിന് മുൻപേ നെഗറ്റീവ് കമൻ്റിട്ടയാൾക്ക് മറുപടി നൽകി. സിനിമ കാണാതെ വിലയിരുത്തുന്നത് ശരിയല്ലെന്നും, ഒരുപാട് പേരുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് സിനിമയെന്നും പറഞ്ഞു.
സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് കണ്ടെന്നും പറഞ്ഞ് നെഗറ്റീവ് കമന്റിട്ടയാൾക്ക് കലക്കൻ മറുപടിയുമായി കണ്ടന്റ് ക്രിയേറ്ററായ അഖിൽ ഷാ. തങ്ങളുടെ മഹാരാജ ഹോസ്റ്റൽ എന്ന സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്തപ്പോഴാണ് ഇങ്ങനെ ഒരു കമന്റ് വന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും. എന്ന് വച്ച് ഒരു സിനിമ റിലീസ് ആവുന്നതിന് മുന്നെ ജഡ്ജ് ചെയ്യുക എന്ന് പറയുന്നത് വളരെ മോശമായിട്ടുള്ള കാര്യമാണെന്നും അഖിൽ ഷാ പറഞ്ഞു.
അഖിൽ ഷായുടെ വാക്കുകൾ ഇങ്ങനെ
ഞങ്ങളുടെ സിനിമയുടെ പോസ്റ്ററിന് അടിയില്‍ ഒരുത്തന്‍ ഇട്ട കമന്‍റാണ്, പടം കണ്ടു. തിയറ്ററില്‍ ഒന്നും ആരുമില്ല. എന്തോന്ന് എടുത്ത് വച്ചേക്കുന്നേ എന്നൊക്കെ പറഞ്ഞൊരു കമന്‍റ്. അതിന് ഞങ്ങളുടെ പടം റിലീസ് ആയിട്ടില്ല. അഭിനയിച്ച ഞങ്ങള്‍ പോലും പ്രിവ്യൂ കണ്ടിട്ടില്ല. പിന്നെ എങ്ങനെയാണ് ഇയാള് ഈ പടം കണ്ടേ. ടൈം ട്രാവല്‍ ചെയ്ത് 24-ാം തിയതിയിലേക്ക് പോയോന്ന് ആണ് എനിക്ക് മനസിലാവാത്തത്. എന്തിനാണ് ഇത്ര ഹേയ്റ്റ് എന്ന് എനിക്ക് മനസിലാകുന്നില്ല. ഇതില്‍ ഞങ്ങള്‍ മൂന്ന് പേരും മാത്രമല്ല അഭിനയിച്ചത്. ഞങ്ങള്‍ മൂന്ന് പേരും എടുത്തൊരു റീലല്ല അത്. സിനിമയാണത്. ഒരുപാട് ആളുകളുടെ കഷ്ടപ്പാട് കൊണ്ടാണ് ഒരു സിനിമ ഉണ്ടാകുന്നകത്. ഒരു ടീം വര്‍ക്കാണ് സിനിമ. വ്യക്തിപരമായി എനിക്ക് കൊറേ ഹേറ്റേഴ്സ് ഉണ്ട്. നമ്മള്‍ എല്ലാവരും കണ്ടന്‍റ് ക്രിയേറ്റേഴ്സ് ആണ്. ഉറപ്പായും കണ്ടന്‍റ് ഇഷ്ടപ്പെടാത്ത ആള്‍ക്കാര് ഉണ്ടാവും. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ഇഷ്ടപ്പെടാത്ത ആള്‍ക്കാരുണ്ടാവും. അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാവും. അതൊക്കെ വച്ച് ഒരു സിനിമ റിലീസ് ആവുന്നതിന് മുന്നെ ജഡ്ജ് ചെയ്യുക എന്ന് പറയുന്നത് വളരെ മോശമായിട്ടുള്ള കാര്യമാണ്.
തുടക്കത്തില്‍ തന്നെ നമ്മളെ സിനിമയില്‍ എടുക്കാന്‍ സിനിമ നടന്മാരുടെ മക്കളൊന്നും അല്ല ഞങ്ങള്‍. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ ഒരു പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. എന്നിട്ടും ഭയങ്കര ഹേയ്റ്റാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് തരുന്ന ഹേയ്റ്റ് അണിയറപ്രവര്‍ത്തകര്‍ എല്ലാവരേയും ആണ് ബാധിക്കുന്നത്. ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും കാരണമാകും ഒരുപാട് പേര് ഈ ഫീല്‍ഡിലേക്ക് വന്നത്. ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഒരാളും പടം ഫ്ലോപ്പാവണമെന്ന് പറഞ്ഞ് സിനിമ എടുക്കില്ല. പടം കാണാതെ വിലയിരുത്തി ഹേയ്റ്റ് കൊടുക്കുക എന്നത് അത്ര നല്ല കാര്യമായിട്ട് എനിക്ക് തോന്നിയില്ല. ആദ്യം നിങ്ങള്‍ സിനിമ കാണുക. ശേഷം വിമര്‍ശിക്കുക. അതിന് ഒരു കുഴപ്പവും ഇല്ല.



