Asianet News MalayalamAsianet News Malayalam

പൊലിഷെട്ടി ഹിറ്റ്, അനുഷ്‍ക ഷെട്ടിയുടെ ചിത്രം കണ്ട് വമ്പൻ ഓഫറുമായി ചിരഞ്‍ജീവി

അനുഷ്‍ക ഷെട്ടി നായികയായി ഒടുവിലെത്തിയ ചിത്രം മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയാണ്.

Actress Anushka Shetty next with Chiranjeevi report hrk
Author
First Published Sep 17, 2023, 5:27 PM IST

നടി അനുഷ്‍ക ഷെട്ടി വളരെയധികം സിനിമകള്‍ ചെയ്യുന്ന ഒരാളല്ല. ശ്രദ്ധാപൂര്‍വമാണ് അനുഷ്‍ക ഷെട്ടിയുടെ നീക്കങ്ങള്‍. മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയെന്ന സിനിമയാണ് അടുത്തിടെ അനുഷ്‍ക ഷെട്ടിയുടേതായി പ്രദര്‍ശനത്തിനെത്തിയതും ഹിറ്റായതും. ഇപ്പോഴിതാ ചിരഞ്‍ജീവി നായകനാകുന്ന പുതിയ ചിത്രത്തില്‍ അനുഷ്‍ക ഷെട്ടിയെ നായികയായി പരിഗണിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ബിംബിസാര ഒരുക്കിയ മല്ലിഡി വസിഷ്‍ഠയുടെ സംവിധാനത്തിലാണ് അനുഷ്‍ക ഷെട്ടി ചിരഞ്‍ജീവിയുടെ നായികയാകുക എന്നാണ് റിപ്പോര്‍ട്ട്. അനുഷ്‍കയ്‍ക്ക് ലഭിക്കുന്ന വമ്പൻ ഓഫറെന്ന തരത്തില്‍ ടോളിവുഡ് ഡോട് കോം ആണ് ചിരഞ്‍ജീവിയുടെ പുതിയ ചിത്രത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. അപൂര്‍വ കോമ്പിനേഷനാകും ചിരഞ്‍ജീവിയുടെയും അനുഷ്‍കയുടെയും സിനിമ എന്നുമാണ് റിപ്പോര്‍ട്ട്. തടി കുറയ്‍ക്കാൻ കഠിന പരിശ്രമത്തിലാണ് താരം എന്നുമാണ് റിപ്പോര്‍ട്ട്.

നടൻ ചിരഞ്‍ജീവി അനുഷ്‍ക ഷെട്ടിയുടെ ചിത്രം റിലീസിന് മുന്നേ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. വളരെ ഇഷ്‍ടമായെന്നും ക്ലീൻ ഫണ്‍ സിനിമയാണ് എന്നും എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും അറിയിച്ചിരുന്നു ചിരഞ്‍ജീവി. നവീൻ പൊലിഷെട്ടി നായകനായെത്തിയ പുതിയ ചിത്രം സെപ്‍തംബര്‍ ഏഴിനാണ് റിലീസ് ചെയ്‍തത്. ഷെഫായിട്ടായിരുന്നു അനുഷ്‍ക ഷെട്ടി ചിത്രത്തില്‍. 'മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി'  സിനിമ യുവി ക്രിയേഷൻസാണ് നിര്‍മിച്ചത്. ഛായാഗ്രാഹണം നിരവ് ഷായാണ്. സംഗീതം രാധൻ ആണ്.

മഹഷ് ബാബുവടക്കമുള്ള നിരവധി തെലുങ്ക് താരങ്ങള്‍ അനുഷ്‍ക ഷെട്ടി നായികയായി എത്തിയ മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയെ അഭിനന്ദിച്ചിരുന്നു. ചിരിപ്പിക്കുന്ന ഒന്നാണ് അനുഷ്‍ക ഷെട്ടിയുടെ ചിത്രം എന്നായിരുന്നു മഹേഷ് ബാബു അഭിപ്രായപ്പെട്ടത്. കോമഡിയില്‍ നവീൻ ഷെട്ടിയുടെ ടൈമിംഗ് വളരെ മികച്ചതാണ്. പതിവുപോലെ അനുഷ്‍ക ഷെട്ടി മികവുറ്റതാക്കിയെന്നും താരം സാമൂഹ്യ മാധ്യമത്തിലെ കുറിപ്പില്‍ വ്യക്തമാക്കി.

Read More: 'നിങ്ങളെ ഞാൻ ഇവിടേ‍യ്‍ക്ക് ക്ഷണിച്ചിട്ടിട്ടില്ല', വിവാഹിതയാകാനിരിക്കെ കട്ടക്കലിപ്പില്‍ നടി പരിനീതി ചോപ്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios