ഒക്ടോബറില്‍ ആയിരുന്നു വിവാഹ നിശ്ചയം

നടി അപര്‍ണ വിനോദ് വിവാഹിതയായി. കോഴിക്കോട് സ്വദേശി റിനില്‍രാജ് പി കെ ആണ് വരന്‍. വാലന്‍റൈന്‍സ് ദിനത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

ഞാന്‍ നിന്നോടുകൂടെയുണ്ട് എന്ന പ്രിയനന്ദനന്‍ ചിത്രത്തിലൂടെയായിരുന്നു അപര്‍ണയുടെ സിനിമാ അരങ്ങേറ്റം. ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതനും വിനയ് ഫോര്‍ട്ടിനുമൊപ്പം പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പിന്നീട് ആസിഫ് അലി നായകനായ കോഹിനൂറില്‍ നായികയായും എത്തി. വിജയ് ചിത്രം ഭൈരവയിലൂടെ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഭരത് നായകനായി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ തമിഴ് ചിത്രം നടുവനിലാണ് അപര്‍ണ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. 

ALSO READ : തിയറ്ററുകളില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ചുപിടിച്ച് സ്‍ഫടികം; ചരിത്രമായി റീ റിലീസ്

View post on Instagram
View post on Instagram
View post on Instagram

കോളെജ് പഠനകാലത്ത് യൂണിവേഴ്സിറ്റിതല നാടക മത്സരങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അപര്‍ണ വിനോദ്. പ്രസിഡന്‍സി കോളെജിലാണ് സൈക്കോളജിയില്‍ എംഎസ്‍സി പൂര്‍ത്തിയാക്കിയത്.