Asianet News MalayalamAsianet News Malayalam

എന്താ സാറേ മനസിലായോ..; ഇന്ത്യയൊട്ടാകെ പ്രകമ്പനം കൊള്ളിച്ച 'വർമൻ' തീം എത്തി, ഒപ്പം ആ ഡാന്‍സും

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍.

rajinikanth movie jailer Varman  Theme vinayakan mohanlal nrn
Author
First Published Sep 19, 2023, 10:04 PM IST

ഡാൻസറായി എത്തി, സ്വാഭാവിക അഭിനയത്തിലൂടെ മലയാള സിനിമയിൽ തന്റേതായൊരിടം കണ്ടെത്തിയ നടനാണ് വിനായകൻ. ചെറുതും വലുതുമായി ഒട്ടനവധി കഥാപാത്രങ്ങളാണ് ഇതര ഭാഷകളിൽ അടക്കം വിനായകൻ ഇതിനോടകം സമ്മാനിച്ചത്. തന്നില്‍ ഏല്‍പ്പിക്കുന്ന ഏത് റോളും അനായാസമായി അവതരിപ്പിച്ച് കസറുന്ന വിനായകന്‍ ആണ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർക്ക് ഇടയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. അതിന് കാരണമാകട്ടെ രജനികാന്ത് നായകനായി എത്തിയ ജയിലറും. ചിത്രത്തിലെ വർമൻ എന്ന പ്രതിനായകനെ അത്രത്തോളം സിനിമാസ്വാദകർ നെഞ്ചേറ്റി കഴിഞ്ഞു. രജനികാന്തിനൊപ്പമോ അതിനെക്കാൾ ഉപരിയോ ഉള്ള പ്രകടനം കാഴ്ചവയ്ക്കാൻ വിനായകന് ആയി എന്നതാണ് അതിന് കാരണം. 

ജയിലർ ബ്ലോക് ബസ്റ്റർ ഹിറ്റടിച്ചതിന് പിന്നാലെ ചിത്രത്തിലെ പ്രധാന രം​ഗങ്ങളും തീം മ്യൂസിക്കുകളും എല്ലാം അണിയറ പ്രവർത്തകർ പുറത്തുവിടുന്നുണ്ട്. അത്തരത്തിൽ വർമന്റെ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ് സൺ പിക്ചേഴ്സ്. വർമന്റെ പ്രധാന രം​ഗങ്ങൾ കോർത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം വർമന്റെ മാസ്റ്റര്‍ പീസ് നൃത്തവും ഉണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വീണ്ടും വിനായകനെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തുന്നത്. 

"വിനായകൻ അവതരിപ്പിച്ച വർമൻ കഥാപാത്രം ഈ സിനിമയിലെ പ്രധാന പില്ലറാണ്. അദ്ദേഹത്തിന് പകരം വയ്ക്കാൻ ആർക്കും കഴിയില്ല, ജയിലറുടെ ആത്മാവാണ് വർമൻ, ഈ ചിത്രത്തിന് വർമൻ അവാർഡ് അർഹിക്കുന്നു, യഥാർത്ഥത്തിൽ ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് വിനായകൻ ആണ്", എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഒപ്പം അനിരുദ്ധിന്റെ സം​ഗീതത്തിനും പ്രശംസ ഏറെയാണ്. 

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, യോഗി ബാബു, തമന്ന, ജാക്കി ഷ്രോഫ്, വസന്ത് രവി, രമ്യ കൃഷ്ണന്‍ തുടങ്ങി ഒട്ടനവധി താരങ്ങളും അണിനിരന്നിരുന്നു. ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പ്രകാരം 650 കോടിയാണ് ജയിലറിന്‍റെ ആകെ ബോക്സ് ഓഫീസ് കളക്ഷന്‍. 

'കണ്ണൂർ സ്‌ക്വാഡ്' എപ്പോൾ ? 'വാലിബന്' പിന്നാലെ മമ്മൂട്ടി ചിത്രത്തിന്റെ അപ്ഡേറ്റ്

Follow Us:
Download App:
  • android
  • ios