വൃക്ക സംബന്ധമായ രോ​ഗത്ത തുടർന്ന് ചികിത്സയിലാണ് ബാല ഇപ്പോൾ. 

സിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം ദീപിക പദുകോൺ. താരത്തിന്റെ ചിത്രമായ ഛപകില്‍ സഹതാരമായി എത്തിയ ബാല പ്രജാപതിയ്ക്കാണ് സഹായവുമായി ദീപിക എത്തിയത്.15 ലക്ഷം രൂപയാണ് താരം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. 

പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്. വൃക്ക സംബന്ധമായ രോ​ഗത്ത തുടർന്ന് ചികിത്സയിലാണ് ബാല ഇപ്പോൾ. വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് ദീപിക പണം കൈമാറിയത്. 

അതേസമയം, ഓഗസ്റ്റ് പകുതിയോടെ സഞ്ജയ് ലീലാ ബന്‍സാലി സിനിമയുടെ പേരില്‍ ദീപിക വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബൈജു ബാവ്‌റ എന്ന സിനിമയില്‍ നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഭര്‍ത്താവും സിനിമയിലെ നായകനുമായ രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്ത അതേ പ്രതിഫലമാണ് ദീപിക ചോദിച്ചിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona