നടി ദേവി അജിത്തിന്റെ മകള്‍ നന്ദനയും ഹരി- കീര്‍ത്തി ദമ്പതിമാരുടെ മകൻ സിദ്ധാര്‍ഥും വിവാഹിതരായി.

നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയായി. തിരുവനന്തപുരത്തുകാരനായ സിദ്ധാര്‍ഥാണ് വരൻ. ബ്രാൻഡ് അനലിസ്റ്റാണ് നന്ദന. കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹനിശ്ചയം.

YouTube video player

ശാസ്‍തമംഗലം കൗണ്‍സിലറായിരുന്ന ഹരിയുടെ മകനാണ് സിദ്ധാര്‍ഥ്. ഫിലിം മേക്കിംഗ് പഠനത്തിന് ശേഷം കണ്‍സ്‍ട്രഷൻ ബിസിനസ് നടത്തുകയാണ്, ഹരിയുടെയും കീര്‍ത്തിയുടെയും മകനായ സിദ്ധാര്‍ഥ്. ചെന്നൈയില്‍ ജോലിചെയ്‍തുവരികയാണ് നന്ദന. സഹപാഠികളുമാണ് സിദ്ധാര്‍ഥും നന്ദനയും.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

സിദ്ധാര്‍ഥിന്റെയും നന്ദനയുടെയും വിവാഹ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.