പ്രഭാസിനൊപ്പം നടി ദിഷാ പഠാണിയും, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു, കല്‍ക്കി ആകാംക്ഷയുണര്‍ത്തുന്നു

കല്‍ക്കിയില്‍ ദിഷാ പഠാണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്.

Actress Disha Patani Roxie charecter poster out hrk

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്നു.  പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുള്ള ഒരു ചിത്രവുമാണ് പ്രഭാസിന്റെ കല്‍ക്കി 2898 എഡി. ദിഷാ പഠാണി അവതരിപ്പിക്കുന്ന റോക്സിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഇരുപത് മിനിറ്റാകും കമല്‍ഹാസൻ ആദ്യ ഭാഗത്തുണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്. തൊണ്ണൂറ് മിനുട്ട് കമല്‍ഹല്‍ഹാസൻ രണ്ടാം ഭാഗത്തും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന പുതിയ ചിത്രമാണ് എന്നതിനാല്‍ പ്രഖ്യാപനംതൊട്ടേ ചര്‍ച്ചയായിരുന്നു. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവ് തന്നെ വ്യക്തമാക്കിയിരുന്നു. തിരക്കഥാകൃത്തും നാഗ് അശ്വിനാണ്.

സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകളൊരുക്കുക. എന്തായാലും കല്‍ക്കി 2898 എഡി സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് നടൻ പ്രഭാസിന്റെ ആരാധകര്‍.

Read More: ഇനി ലോക്ക്ഡൗണ്‍, മറുനാട്ടില്‍ മിന്നും താരമായി അനുപമ പരമേശ്വരൻ, ഗാനം പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios