ഒരുമിച്ച് പ്രവര്‍ത്തിച്ച സിനിമയില്‍ നിന്ന് ആരംഭിച്ച സൗഹൃദം

നടി ദിവ്യ ഗോപിനാഥും (Divya Gopinath) സംവിധായകന്‍ ജുബിത്ത് നമ്രാടത്തും (Jubith Namradath) വിവാഹിതരായി. ലളിതമായ ചടങ്ങുകളോടെ നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ഒരുമിച്ച് പ്രവര്‍ത്തിച്ച സിനിമയില്‍ നിന്ന് ആരംഭിച്ച പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് നീണ്ടത്. ജുബിത്ത് സംവിധാനം ചെയ്‍ത ആഭാസം എന്ന ചിത്രത്തില്‍ ദിവ്യ ഗോപിനാഥ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

"ഡെമോക്രസി ട്രാവല്‍സ് എന്ന ബസ് യാത്രയിൽ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി. ഒരുമിച്ച് പ്രവർത്തിച്ചും സ്നേഹിച്ചും തർക്കിച്ചും വഴക്കിട്ടും കൂടിയും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു..", വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

View post on Instagram

തൃശൂര്‍ സ്‍കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയ ദിവ്യ നാടകങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചതിനുശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്‍ത കമ്മിട്ടിപ്പാടമായിരുന്നു ആദ്യ ചിത്രം. അയാള്‍ ശശി, ഇരട്ടജീവിതം, വൈറസ്, ആഭാസം എന്നിവയാണ് അഭിനയിച്ച മറ്റു സിനിമകള്‍. അതേസമയം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്‍ററികളും ഒരുക്കി സിനിമാ സംവിധാന രംഗത്തേക്കെത്തിയ ആളാണ് ജുബിത്ത്.