നെഗറ്റീവ് എഴുതുന്നവർ മറുപടി അർഹിക്കുന്നില്ലെന്നും ദിവ്യ ഉണ്ണി. 

ലയാള സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദിവ്യ പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായി വളരുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയവര്‍ക്കൊപ്പം നായികയായും സഹോദരിയായുമെല്ലാം ദിവ്യ ഉണ്ണി തിളങ്ങി. ഇതിനിടയിൽ അതുല്യ കലാകാരൻ കലാഭവൻ മണിക്കൊപ്പം അഭിനയിക്കില്ലെന്നും നടനെ നിറത്തിന്റെ പേരിൽ അപമാനിച്ചുവെന്ന തരത്തിൽ വലിയ വാർത്തകൾ വന്നിരുന്നു. ഇത് ദിവ്യ ഉണ്ണി ആണെന്നായിരുന്നു വാർത്തകൾ. ഇതിന്റെ പേരിൽ പലപ്പോഴും നടി വിമർശനങ്ങളും നേരിട്ടു. ഇക്കാര്യത്തിൽ വർഷങ്ങൾക്കിപ്പുറം പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദിവ്യ ഉണ്ണി.

"അതിനെ കുറിച്ച് സംസാരിക്കുന്നില്ല ഞാൻ. കാരണം കമന്റുകൾ തന്നെയാണ്. നമ്മൾ എന്തൊക്കെ പറഞ്ഞാലും അതാരു ജസ്റ്റിഫിക്കേഷൻ പോലെ ആകും. നമ്മൾ ശരിയാണ് അല്ലെെങ്കിൽ നമ്മൾ നമ്മളുടെ ഭാ​ഗം പറയുമ്പോലെ ഒക്കെയാവും. അതോണ്ട് അതേ കുറിച്ച് പറയാൻ ഞാൻ താല്പര്യപ്പെടുന്നില്ല. മണിച്ചേട്ടനുമായുള്ള ബന്ധം എന്ന് പറയുന്നത്, ആദ്യത്തെ സിനിമ മുതൽ എത്രയോ സിനിമകൾ ചെയ്തതാണ്. അദ്ദേഹത്തിന്റെ ആത്മവിനോടുള്ള ബഹുമാനം കാണിച്ച് കൊണ്ടുതന്നെ ഞാൻ പറയുകയാണ്. ആ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ് എന്ന് എനിക്ക് അറിയാം. ഇത്തരത്തിൽ എഴുതുന്നവർ മറുപടി അർഹിക്കുന്നില്ല. അവർ മറുപടിയും നമ്മുടെ സമയവും അർഹിക്കുന്നില്ല. ഞാൻ നെ​ഗറ്റീവ് കമന്റുകൾ നോക്കാറുമില്ല", എന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്. എൻടിവി യുഎഇ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നടിയുടെ പ്രതികരണം. 

'രതിനിര്‍വേദവും കാമസൂത്രയും ചെയ്യാൻ ഇനിയും തയ്യാർ, ബിക്കിനിയും ഇടും'; ശ്വേത മേനോൻ

നീ എത്ര ധന്യ എന്ന ചിത്രത്തിൽ ബാലതാരമായാണ് ദിവ്യ ഉണ്ണി വെള്ളിത്തിരയിൽ എത്തുന്നത്. പൂക്കാലം വരവായി, ഓ ഫാബി, സൗഭാഗ്യം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച താരം കല്യാണസൗഗന്ധികം എന്ന ദിലീപ് സിനിമയിലൂടെ നായികയായി അരങ്ങേറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷാ സിനിമകളിലും ദിവ്യ ഉണ്ണി തന്റെ സാന്നിധ്യം അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..