തടിയുള്ളവരെ എന്തുകൊണ്ട് ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കാത്തതെന്ന് നടിയും അവതാരികയുമായ ജുവല്‍ മേരി.
തടിയുള്ളവരെ എന്തുകൊണ്ട് ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കാത്തതെന്ന് നടിയും അവതാരികയുമായ ജുവല്‍ മേരി(Jewel Mary). ‘തടികുറച്ചു മെലിഞ്ഞു സുന്ദരിയായി’ തുടങ്ങിയ തലക്കെട്ടില്‍ വരുന്ന വാര്‍ത്തകളെ കുറിച്ചായിരുന്നു ജുവലിന്‍റെ പ്രതികരണം. അഴകിനെ അളക്കുന്ന സ്‌കെയില്‍ ചെറുതാണെന്നും ആരോ അളന്നുവെച്ച ഒരു വാര്‍പ്പിനുള്ളിലേക്ക് കേറി നില്‍ക്കാന്‍ സാധിക്കുന്ന ആ ഒരു ദിവസമേ സുന്ദരിയാവുള്ളൂ എന്ന് വിചാരിച്ചാല്‍ ആയുസില്‍ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങള്‍ നമ്മള്‍ നമ്മളെ വെറുത്തുകഴിയേണ്ടി വരുമെന്നും ജുവല്‍ ഓര്‍മിപ്പിച്ചു.
ജുവല്‍ മേരിയുടെ വാക്കുകൾ
തടിയുള്ള പെണ്ണുങ്ങളെ ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കത്തത് !
തടികുറച്ചു മെലിഞ്ഞു സുന്ദരിയായി ! ഇത് ഇന്നൊരു വാർത്തയാണ് ! മനുഷ്യരെത്ര തരമാണ് , എത്ര നിറത്തിൽ എത്ര വിധത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ കോടിക്കണക്കിനു മനുഷ്യർ എന്നിട്ടു സൗന്ദര്യം അളക്കാൻ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്കെയിൽ. തൊലിക്ക് കീഴെ മാംസവും മേദസ്സ്ഉം ഉള്ള എന്നെ പോലുള്ള തടിച്ചിക്കളെയും തടിയന്മാരെയും കെട്ടിപിടിക്കണം അത്രയും ഊഷ്മളമായി നിറവോടെ ഉള്ള ആലിംഗനങ്ങൾ. ആരോ അളന്നു വച്ച ഒരു വാർപ്പിനുളിലേക്ക് കേറി നില്ക്കാൻ സാധിക്കുന്ന ആ ഒരു ദിവസമേ ഞാൻ സുന്ദരിയാവുന്നു വിചാരിച്ചാൽ ആയുസ്സിൽ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങൾ നമ്മൾ നമ്മളെ വെറുത്തു കഴിയേണ്ട വരും ? കണ്ണാടിക്കു മുന്നിൽ നിന്ന് നിങ്ങളുടെ ഉടലിനെ പച്ചയായിട്ട് ഒന്ന് കാണു ! എന്തൊരു അത്ഭുതമാണ് എത്ര സാധ്യതകളാണ് ഇരിക്കുന്ന നടക്കുന്ന സ്വപനം കാണുന്ന , ഓരോ പിടിയും രുചിച്ചു കഴിക്കുന്ന ജീവിതത്തെ പ്രണയിക്കുന്ന അത്ഭുത ഉടലുകൾ ! അഴകിനെ അളക്കുന്ന സ്കെയിൽ എത്ര ചെറുതാണല്ലേ ? ഓടിച്ചു ദൂരെക്കള !! നമുക്ക് നമ്മളെ തന്നെ സ്നേഹിക്കാം , ഊഷ്മളമായി പരസ്പരം സ്നേഹം പങ്കു വയ്ക്കാം , എന്റെ കണ്ണിൽ എല്ലാരും സുന്ദരന്മാരും സുന്ദരികളും ആണ് , കൊടിയ ചിരികളും , തടിച്ച ഉടലുകളും , മെല്ലിച്ച മനുഷ്യരും , പേശി ബലമുള്ളവരും , കൊന്ത്രപല്ലുള്ളവരും , അനേകായിരം നിറങ്ങളിൽ ഉള്ള ഓരോ മനുഷ്യ ജീവിയും പരസ്പരം പങ്കു വച്ചും അനുമോദിച്ചും സ്നേഹിച്ചും കഴിയുന്ന ഒരു ഭൂമിയാണ് ഞാൻ കണ്ട കിനാശ്ശേരി ! എന്ന് സുന്ദരിയായ ഒരു തടിച്ചി.
വിസ്മയ കേസില്‍ ജുവല്‍ പറഞ്ഞത്
എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി ! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ് ! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത് ! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തിൽ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളർത്തി കൊണ്ട് വന്നത് ! ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവുവോ ? ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത എന്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത് ! ഒരു അടിയും നോർമൽ അല്ല ! പ്രിയപ്പെട്ട ഒരു സുഹൃത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥ കണ്ടിട് ഭർത്താവ് നിർദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന് ! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം ! ഒരു കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ നമുക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കിൽ എത്തിച്ചു ! എന്നാൽ ഒരാൾ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാൻ എന്ത് സ്കെയിൽ ആണ് നിയമത്തിൽ ഉള്ളത് ! മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം ! നിങ്ങളുടെ പെണ്മക്കളെ കൊല്ലാൻ വിടാതെ ! ജീവിക്കാൻ ഇനിയെങ്കിലിം പടിക്കു പെണ്ണുങ്ങളെ ! പ്രിയപ്പെട്ട അച്ഛന്മാര്ക്ക് , ഒരടിയും നിസാരമല്ല ! നിങ്ങളുടെ പെണ്മക്കൾ ആണ് ! ജീവിതം അങ്ങനെ അല്ല ! Stop normalising domestic violence! Teach your children to stand up for themselves ! May her poor soul rest in peace.
Bigg Boss 4 : നാല് പേരിൽ ആര് പുറത്തേക്ക് ? ബിഗ് ബോസ് എലിമിനേഷൻ ഇന്ന്
