ഡിസംബർ ഒന്നിനാണ് ആന്റണി തിയറ്ററിൽ എത്തിയത്.
മലയാള സിനിമയിലെ ക്യൂട്ട് നായിക ആരാണ് എന്ന് ചോദിച്ചാൽ രണ്ട് ഉത്തരം ആകും ലഭിക്കുക. ഒന്ന് നസ്രിയ, രണ്ട് കല്യാണി പ്രിയദർശൻ. നസ്രിയ ഇപ്പോൾ സിനിമകൾ ചെയ്യുന്നത് വളരെ വിരളമാണ്. എന്നാൽ സമീപകാലത്ത് മികച്ച സിനിമകളുടെ ഭാഗമായിരിക്കുകയാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ കല്യാണിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് ആന്റണിയാണ്. ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ കല്യാണിയും ജോജുവും തമ്മിലുള്ള കെമിസ്ട്രി ഏറെ ചർച്ചയാകുകയാണ്.
ഈ അവസരത്തിൽ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി കല്യാണി ചെയ്ത ത്യാഗങ്ങളാണ് ചർച്ചയാകുന്നത്. അതിന് കാരണം ആകട്ടെ കല്യാണിയുടെ സോഷ്യൽ മീഡിയ പോസ്റ്റും. ആന്റണിയിലെ ആക്ഷനെ പറ്റി കുറിച്ച കല്യാണി, തന്റെ കഥാപാത്രമായ ആൻമരിയയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
"നിങ്ങളുടെ കംഫർട്ട് സോണിൽ വളർച്ചയില്ല. നിങ്ങളുടെ വളർച്ചാ മേഖലയിൽ ഒരു സുഖവുമില്ല.ഞാൻ വളരെ വൈകി മനസ്സിലാക്കിയ കാര്യമാണിത്.. പഞ്ചുകൾ റിയൽ ആയിരുന്നു. കിക്കുകൾ റിയലായിരുന്നു. ചതവുകൾ റിയലായിരുന്നു. മുറിവുകൾ റിയലായിരുന്നു. കണ്ണുനീർ റിയലായിരുന്നു. പുഞ്ചിരി യഥാർത്ഥമായിരുന്നു... പക്ഷേ രക്തം യഥാർത്ഥ്യം ആയിരുന്നില്ല. സുഹൃത്തുക്കളെ നിങ്ങൾ കയ്യടിച്ചതിന് നന്ദി. അലറിവിളിച്ചതിന് നന്ദി. എല്ലാറ്റിനും ഉപരിയായി ആനിനോട് ദയയും സ്നേഹവും കാണിച്ചതിന് ഒരുപാട് നന്ദി..", എന്നാണ് കല്യാണി പ്രിയദർശൻ കുറിച്ചത്. ഒപ്പം ചില ഫോട്ടോകളും കല്യാണി ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കല്യാണിയെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തിയത്.
ഡിസംബർ ഒന്നിനാണ് ആന്റണി തിയറ്ററിൽ എത്തിയത്. ആദ്യദിനം മുതൽ മികച്ച കളക്ഷൻ നേടിയ ചിത്രം കഴിഞ്ഞ ദിവസം വരെ നേടിയത് 6 കോടിയാണെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. ചിത്രത്തിൽ ബോൾഡ് ആയൊരു കഥാപാത്രം ആയിരുന്നു കല്യാണിയുടേത്. ജോജു- കല്യാണി കോമ്പോയ്ക്ക് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
'ലൂസിഫറി'നെ മറികടക്കുമോ 'എമ്പുരാൻ'? ബജറ്റ് 400 കോടിയോ ? അതോ കുറവോ ? ചർച്ചകൾ ഇങ്ങനെ
